1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

പിആര്‍ഒ യുക്മ: യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നഴ്‌സസ് വിഭാഗമായ യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) 201718 കാലയളവിലേക്കുള്ള കമ്മറ്റിയെ നാഷണല്‍ കോര്‍ഡിനേറ്ററും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി പ്രഖ്യാപിച്ചു. ഏപ്രില്‍ 28 നു ലണ്ടനില്‍ വെച്ചുനടത്തപ്പെട്ട നഴ്‌സസ് കണ്‍വെന്‍ഷനില്‍ വരികയും അതിന്റെ വിജയത്തിനായി പ്രയത്‌നിക്കുകയും ചെയ്യത്‌വരില്‍നിന്നും, യു എന്‍ എഫിന്റെ ആവശ്യകത മനസ്സിലാക്കി പ്രവര്‍ത്തന സന്നദ്ധരായി മുന്നോട്ട് വന്നവരില്‍ നിന്നും ശ്രീമതി സിന്ധു നോമിനേറ്റുചെയ്തവരെ യുക്മ ദേശീയ കമ്മറ്റി അംഗീകരിക്കുകയായിരുന്നു. യു കെ യിലെ മലയാളീ നഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട് ആവശ്യമായ പഠന പദ്ധതികള്‍ രൂപീകരിക്കുവാനും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുവാനും ഗവണ്മെന്റുതലത്തിലും എന്‍ എം സി യിലും ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുവാനും ഉള്ള പരിപാടികള്‍ക്കാണു യു എന്‍ എഫ് പ്രാധാന്യം കൊടുക്കുന്നത്.

പ്രസിഡന്റ് ബിന്നി മനോജ്.

സെന്‍ ട്രല്‍ ലണ്ടന്‍ കമ്മ്യൂണിറ്റി എന്‍ എച്ച് എസ് ട്രസ്റ്റില്‍ റെസ്പിരേട്ടറി സ്‌പെഷ്യല്‍ നഴ്‌സായി ജോലി ചെയ്യുന്ന ബിന്നി ബ്രിട്ടീഷ് കേരളൈറ്റ് അസ്സോസ്സിയേഷന്‍ സൗത്താള്‍ ലെ അംഗമാണു. അഡ്വാന്‍സ് നഴ്‌സിംഗ് പ്രാക്ടീസില്‍ ബിരിദാനന്തര ബിരുദം ചെയ്യ്തുകൊണ്ടിരിക്കുന്ന ബിന്നി ഹില്ലിംഗ്ടണ്‍ പ്രൈമറി കെയര്‍ ട്രസ്റ്റില്‍ ബാന്‍ഡ് 6 ല്‍ കൊറോണറി കെയര്‍ നഴ്‌സായും ബാന്‍ഡ് 8A യില്‍ COPD സ്‌പെഷ്യലിസ്റ്റ് നഴ്‌സായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. യുക്മ നഴ്‌സസ് കണ്‍വെന്‍ഷനില്‍ വെച്ചു ലൈഫ് റ്റൈം പ്രസിഡന്റ്‌സ് അവാര്‍ഡ് നേടിയിരുന്ന ബിന്നി കുറവിലങ്ങാട് സ്വദേശി മനോജ് വര്‍ക്കിയുടെ പത്‌നിയാണു.

സെക്രട്ടറി അലക്‌സ് ലൂക്കോസ്

സൗത്തെന്റിലുള്ള റെയ്‌ലെ ക്ലിനിക്കില്‍ കമ്മ്യണിറ്റി നഴ്‌സായി ജോലി ചെയ്യുന്ന ചെല്‍മ്മ്‌സ്‌ഫോര്‍ഡ് അസ്സോസ്സിയേഷന്‍ അംഗമായ അലക്‌സ് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തരബിരുദത്തിനു ശേഷം ലണ്ടനിലുള്ള സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ അംഗവും ഒരു മികച്ച സംഘാടകനുമായ അലക്‌സ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണു.

ട്രഷറര്‍ ദേവലാല്‍ സഹദേവന്‍

യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ദേവലാലിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല. തിരുവനതപുരം സ്വാദേശിയായ ദേവലാല്‍ ബാത്ത് റോയല്‍ ഉനിറെദ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്.

വൈസ് പ്രസിഡണ്ട് മനു സഖറിയ

ഈസ്റ്റ് മിഡ്സ്ലാന്‍ഡ് റീജിയണിലെ നോട്ടിങ്ഹാം അസോസിയേഷനില്‍ അംഗമായ ശ്രീ മനു തിരുവനം തപുരം സ്വാദേശിയാണ്. ഒരു ഏജന്‍സി നേഴ്‌സ് ആയി ജോലിചെയ്യുന്ന മനു ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യുകെയിലെ കലാ സാംസ്‌കാരിക മേഖലയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മനു.

വൈസ് പ്രസിഡന്റ് തോമസ് ജോണ്‍

ജോയിന്റ് സെക്രട്ടറി ജോജി സെബാസ്റ്റ്യന്‍
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലിനോക്കുന്ന ശ്രീ ജോജി കോഴിക്കോട് സ്വദേശിയാണ്. സൗത്ത് ഓക്‌സ്‌ഫോര്‍ഡിലെ ഒരുമ അസോസിയേഷനിലെ അംഗമാണ്.

ജോയിന്റ് സെക്രട്ടറി ബിന്‍സു പോള്‍സണ്‍

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുള്ള ബിന്‍സു പോള്‍സണ്‍ പാറ്റ്‌നയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 2001ല്‍ യുകെയിലെത്തിയ ബിന്‍സു റെഡ്ഡിങ്ങിലെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ ഹോസ്പിറ്റലിലാണ് സ്റ്റാഫ് നേഴ്‌സ് ആയി തുടക്കമിട്ടത്. തുടര്‍ന്ന് 2006 മുതല്‍ കവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്നു.

യു എന്‍ എഫിന്റെ മുന്‍കാല കോര്‍ഡിനേറ്ററായ അബ്രഹാം ജോസ് ആയിരിക്കും കമ്മറ്റിയുടെ ഉപദേഷ്ടാവ്. ശ്രീ ജോസിന്റെ അനുഭവസമ്പത്തും ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തിപരിചയവും സംഘടനക്ക് എന്നതില്‍ സംശയമില്ല എന്ന് യുക്മ ദേശീയ നേതൃത്വം ഐക്യകണ്ടേനെ അഭിപ്രായപ്പെട്ടു.

യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡ്വൈസറും ആയ തമ്പി ജോസ് ആണ് ലീഗല്‍ സെല്‍ ചെയര്‍ പേഴ്‌സണ്‍. മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ തമ്പി ലിവര്‍പൂളിലെ ലീമ മലയാളി അസ്സോസ്സിയേഷന്‍ അംഗവും യുക്മയുടെ സജ്ജീവപ്രവര്‍ത്തകനുമാണ്. യുക്മയുടെ വിവിധങ്ങളായ കമ്മറ്റികളില്‍ അംഗമായ ശ്രീ ജോസ് ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മാന്‍ കൂടിയാണ്.

റീജണല്‍ കോര്‍ഡിനേറ്റേഴ്‌സ്

സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നുള്ള ലവ്‌ലിമാത്യു, ഗ്ലോസിസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. കണ്ണൂര്‍ സ്വദേശിനിയായ ലവ്‌ലി ജനറല്‍ തീയേറ്ററില്‍ ബാന്‍ഡ് 6 സ്റ്റാഫും ഗ്ലോസിസ്റ്റര്‍ മലയാളീ അസോസിയേഷനിലെ അംഗവുമാണ്.

നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ പെട്ട മാഞ്ചെസ്റ്റര്‍ മലയാളീ അസ്സോസ്സിയേഷന്‍ അംഗമായ ജിന്റോ ജോസഫ്, മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റലില്‍ ട്രൂമാ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു.

ലാന്‍ക്കഷെയര്‍ കെയര്‍ എന്‍ എഛ് എസ് ഫൌണ്ടേഷന്‍ ട്രസ്റ്റില്‍ ജോലിചെയ്യുന്ന ബിജു മൈക്കിള്‍ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നുള്ള മറ്റൊരു കോര്‍ഡിനേറ്റര്‍ ആണ്. ഇദ്ദേഹം പാലാ സ്വദേശിയാണ് .

സൗത്ത് ഈസ്റ്റ് റീജിയനില്‍ പെട്ട റിഥം മലയാളി അസ്സോസ്സിയേഷന്‍ ഹോര്‍ശമിലെ അംഗമായ ബിനോയ് ജോണ്‍ നൗലെ ഹൌസ് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് ആണ് ബിനോയ് ജോണ്‍. വയനാട് ജില്ലയിലെ മാന്തവാടി സ്വദേശിയും മാഞ്ഞൂരാന്‍ IELTS ഇന്‌സ്ടിട്യൂട്ടില്‍ അധ്യാപകനുമായിരുന്ന ഇദ്ദേഹം IELTS നു എഴുതുവാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഒരു വ്യക്തി കൂടെയാണ്.

ഡാര്‍ട്‌ഫോര്‍ഡ് മലയാളീ അസോസിയേഷനിലെ അംഗമായ റിനോള്‍ഡ് മാനുവല്‍, സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള മറ്റൊരു റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആണ്. മിഷന്‍ കെയര്‍ നഴ്‌സിങ്‌ഹോമിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ ആയ റിനോള്‍ഡ് കണ്ണൂര്‍ സ്വദേശിയാണ്.

ഹണ്ടിങ്ടണ്‍ മലയാളീ കമ്യൂണിറ്റിയുടെ വൈസ് പ്രസിഡണ്ട് ആയ മനോജ് ജോസഫ് ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രതിനിധീകരിക്കുന്നു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ ഇദ്ദേഹം ഹിങ്കിങ് ബ്രുക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു

യോര്‍ക്ഷയര്‍ ആന്‍ഡ് ഹാംബര്‍ റീജിയന്റെ വൈസ് പ്രസിഡന്റായ റീന മാത്യു കീത്ത്‌ലീ മലയാളീ അസ്സോസ്സിയേഷന്‍ അംഗമാണ്. ഐറീഡല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഹെമറ്റോളജി വാര്‍ഡില്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന മികച്ച ഒരു സംഘാടകയാണ്.

യു എന്‍ എഫിന്റെ ട്രെയിനിങ് ഇന്‍ ചാര്‍ജ് ആയി തിരഞ്ഞെടുക്കപ്പെട്ടത് കിടങ്ങൂര്‍ സ്വദേശിനിയും നോര്‍ത്ത് മിഡ്‌സ്‌ലാന്റിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫുമായ സുനിത സുനില്‍ രാജന്‍ ആണ്. യുകെയിലെ മലയാളീ നഴ്‌സുമാര്‍ക്കു ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ഒരു മുതല്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.