1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2016

തോമസ് മാറാട്ടുകളം: യുക്മ ചലഞ്ചര്‍ കപ്പിനായുള്ള യുക്മയുടെ നാലാമത് ഓള്‍ യു.കെ. മെന്‍സ് ഡബിള്‍സ് നാഷണല്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ് ജൂലൈ 16 ശനിയാഴ്ച നടക്കും. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ശക്തരായ സാലിസ്ബറിയിയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിധേയത്വം വഹിക്കുന്നത്. ആദ്യം രജിസ്ട്രര്‍ ചെയ്യപ്പെടുന്ന 32 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പങ്ക്‌കെടുക്കാന്‍ അവസരം ലഭിക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന എല്ലാ ടീമുകള്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും എന്നതാണ് ഈ വര്‍ഷത്തെ ടൂര്‌നമെന്റിറെ ഏറ്റവും വലിയ ആകര്‍ഷണം. ടീമിലെ രണ്ടു കളിക്കാര്ക്കും ട്രോഫികള്‍ നല്കപ്പെടും. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ടൂര്‌നമെന്റിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ.സജിഷ് ടോം അറിയിച്ചു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 401 പൌണ്ടും ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 301 പൌണ്ടും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 201 പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും, 101 പൌണ്ടും തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും നല്കപ്പെടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 50 പൌണ്ടും ട്രോഫിയും നല്കുന്നതായിരിക്കും.

റജിസ്‌ട്രേഷന്‍ ഫീസ് ടീമിന് മുപ്പത് പൗണ്ട് (£30.00) ആയിരിക്കും. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്ത് ജൂലൈ ഒന്‍പത് ശനിയാഴ്ച വരെ റജിസ്‌ട്രേഷനുള്ള സമയം അനുവദിച്ചിട്ടുണ്ട്. രജിസ്ട്രഷനും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും ടൂര്‍ണമെന്റ് കോഓഡിനേറ്റര്‍മാരായ തോമസ് മാറാട്ടുകളം (07828126981) ടിറ്റോ തോമസ് (07723956930) എന്നിവരെ ബന്ധപ്പെടുക.

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം : Brian Whitehead Sports Cetnre, Wick Lane, Downton, Salisbury, Wilshire SP5 3NF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.