1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2018

ബാലസജീവ് കുമാര്‍ (യുക്മ പി. ആര്‍. ഒ): യുക്മ നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി അര്‍ദ്ധ കാലാവധിയിലെ ജനറല്‍ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളില്‍ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ജനറല്‍ ബോഡി യോഗത്തില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷന്‍ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.

യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, സെക്രട്ടറി റോജിമോന്‍ വറുഗീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുന്നതും, ട്രഷറര്‍ അലക്‌സ് വര്‍ഗീസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണല്‍ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വര്‍ഷത്തെ പരിപാടികള്‍ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഓരോ റീജിയന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണല്‍ പ്രസിഡന്റ് (അല്ലെങ്കില്‍ സെക്രട്ടറി) എന്നിവര്‍ക്കും അവസരം നല്‍കുന്നതാണ്.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യുക്മയെ വളര്‍ത്തുന്നതിനോടൊപ്പം, യു കെ മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറല്‍ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചര്‍ച്ചകളും ഉണ്ടായിരിക്കും. യുക്മ ജനറല്‍ ബോഡിയില്‍ ചര്‍ച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങള്‍ ഉണ്ട് എങ്കില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി Secretary.ukma@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ അറിയിക്കേണ്ടതാണ്.

രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നതും തുടര്‍ന്ന് യുക്മ നാഷണല്‍ ജനറല്‍ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാന്‍ നിസ്വാര്‍ത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു

യോഗം നടക്കുന്ന വേദിയുടെ വിലാസം,

The Royal Hotel Walsall,
Ablewell tSreet, WS1 2EL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.