1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011


അഫ്സല്‍ : ചുരുങ്ങിയ കാലം കൊണ്ട് മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച യുവ ഗായകന്‍ .ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച നല്ല പാട്ടുകാരന്‍.നമ്മള്‍ എന്ന ചിത്രത്തില്‍ രാക്ഷസി ,രാപ്പകല്‍ എന്ന ചിത്രത്തിലെ പോകാതെ കരിയിലക്കാറ്റെ തുടങ്ങിയ ഗാനങ്ങള്‍ ഈ ഗായകന്റെ പ്രതിഭയ്ക്ക് മകോടാദാഹരണങ്ങളാണ് .

യേശുദാസ് അടക്കമുള്ള നിരവധി പ്രശസ്ത ഗായകര്‍ക്ക് ജന്മം നല്‍കിയ ഫോര്‍ട്ട്‌ കൊച്ചിയില്‍ തന്നെയാണ് അഫ്സലിന്റെയും വീട് .യുവ തലമുറയിലെ ശ്രദ്ധേയനായ പാട്ടുകാരനുമായി NRI മലയാളിക്ക് വേണ്ടി ഫോര്‍ട്ട്‌ കൊച്ചിയുടെ പശ്ചാത്തലത്തില്‍ പ്രശസ്ത ഗാന രചയിതാവ് റോയ് കാഞ്ഞിരത്താനം നടത്തിയ വീഡിയോ അഭിമുഖമാണിത്.

യു കെയിലെ മലയാളികള്‍ക്ക് വേണ്ടി ഈ അഭിമുഖം നല്‍കാന്‍ തയ്യാറായ അഫ്സലിനും അഭിമുഖം നടത്തിയ റോയിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.