1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

ബാലസജീവ് കുമാര്‍: കഴിഞ്ഞ ദിവസം കേംബ്രിഡ്ജില്‍ നിര്യാതനായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാറിന്റെ ബൗദ്ധിക ശരീരം പൊതു ദര്‍ശനത്തിനും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി ഈ വരുന്ന 22/03/2018 വ്യാഴാഴ്ച കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി ഹാളില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയമാണ് സന്ദര്ശനത്തിനായി ലഭിക്കുക.

പൊതു രംഗത്തും ഔദ്യോഗിക രംഗത്തും വ്യക്തിപരമായും എല്ലാവരുടെയും പ്രിയങ്കരനായിരുന്ന രഞ്ജിത്കുമാറിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികളെ പ്രതീക്ഷിക്കുന്നു, ആര്‍ബറി ഹാളില്‍ സന്ദര്‍ശകര്‍ക്ക് എല്ലാവര്ക്കും ആവശ്യമായ കാര്‍ പാര്‍ക്കിംഗ് തികഞ്ഞു എന്ന് വരില്ല. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും യുക്മ റീജിയണല്‍ നാഷണല്‍ കമ്മറ്റി ഭാരവാഹികളും സന്ദര്‍ശക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നതിന് സന്നദ്ധരായി കാലെ കൂട്ടി ഉണ്ടായിരിക്കുന്നതാണ്. തിരക്ക് ഒഴിവാക്കുന്നതിനായി സന്ദര്‍ശകര്‍ കഴിവതും നേരത്തെ തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മരണത്തെ മുഖാമുഖം കാണുമ്പോഴും നിരവധി തവണ അപകടനില തരണം ചെയ്ത് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്ന രഞ്ജിത്ത്‌ചേട്ടന്‍ ഏവര്‍ക്കും പ്രചോദനവും പ്രകാശവുമായി മാറിയിരുന്നു. തളരാത്ത പോരാട്ടവീര്യത്തിന്റേയും സ്‌നേഹസമ്പന്നമായ സുഹൃദത്തിന്റെയും ചിട്ടയായ പൊതുപ്രവര്‍ത്തനത്തിന്റെയും മകുടോദ്ദാഹരണമായിരുന്ന നമ്മുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാര്‍. യുക്മയെ ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ കെട്ടുറപ്പോടെ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ യുക്മയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറും എന്നത് നിസംശയം പറയാം..

രഞ്ജിത് കുമാറിന്റെ ബൗദ്ധിക ശരീരം തൊട്ടടുത്ത ദിവസം തന്നെ (ശനിയാഴ്ച) സ്വദേശമായ കൂത്തട്ടുകുളത്തേക്കു കൊണ്ടുപോകുന്നതും കുടുംബത്തിന്റെ ആവശ്യം അനുസരിച്ച് ലളിതമായ മതപരമായ ചടങ്ങുകളോട് കൂടി സംസ്‌കരിക്കുന്നതുമാണെന്ന് അറിയിച്ചിട്ടുണ്ട്. യുകെയില്‍ പൊതു ദര്‍ശന സമയത്ത് മതപരമായ ചടങ്ങുകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. മരണം വരെ ധീരത കൈ വെടിയാതിരുന്ന സ്‌നേഹ മയ്യിയും പരിചയപെട്ടവര്‍ക്കെല്ലാം ഉത്തമ സുഹൃത്തുമായിരുന്ന രഞ്ജിത്തേട്ടനെ ഒരു നോക്ക് കാണുവാനും സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പു നല്‍കുന്നതിനും ഏവരെയും കേംബ്രിഡ്ജ് മലയാളി അസോസിയേഷനും യുക്മ നാഷണല്‍ കമ്മറ്റിയും സംയുക്തമായി സ്വാഗതം ചെയ്യുന്നു.

വിലാസം:

The Cetnre, Campkin Road, Cambridge CB4 2LD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.