1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2018

യുക്മ നാഷണല്‍ സെക്രട്ടറി: യുക്മയുടെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ശ്രീ രഞ്ജിത്ത് കുമാര്‍ നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ. കംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു യുക്മയില്‍ എത്തിയ അദ്ദേഹം യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാല്‍ നിരവധി തവണ അപകട ഘട്ടത്തില്‍ എത്തിയെങ്കിലും അവയെല്ലാം തരണം ചെയ്ത് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്ന രഞ്ജിത്ത്‌ചേട്ടന്‍ എല്ലാവര്ക്കും ഒരു അത്ഭുതവും പ്രചോദനവും ആയിരുന്നു.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും വകവയ്ക്കാതെ യുക്മയുടെ സന്തത സഹചാരിയും സര്‍വോപരി മനുഷ്യ സ്‌നേഹിയുമായിരുന്ന രഞ്ജിത്ത്കുമാറിന്റെ വിയോഗം യുക്മയ്ക് ഒരു തീരാനഷ്ടമാണ്. യുക്മ റീജിണല്‍ നാഷണല്‍ കമ്മറ്റികള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുകയും പരേതനോടുള്ള ആദരസൂചകമായി യുക്മയുടെയും പോഷക സംഘടനകളുടെയും എല്ലാ ഔദ്യോഗിക പരിപാടികളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നതായി അറിയിക്കുന്നു..

പരേതന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ യുക്മയും പങ്കുചേരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.