1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2018

ബൈജു തോമസ്: യുക്മ ഈസ്‌റ് ആംഗ്ലിയ റീജണല്‍ പ്രസിഡണ്ട് രഞ്ജിത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണായോഗം കേംബ്രിഡ്ജിലെ ക്രൈസ്ട് ദ റിഡീമര്‍ ചര്‍ച്ച ഹാളില്‍ വച്ച് നടന്നു. യുക്മയുടെയും കേംബ്രിഡ്ജ് മലയാളി അസ്സിസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മലയാളികള്‍ പ്രതികൂല കാലാവസ്ഥയിലും പങ്കെടുത്തു

യുകെയിലെ എക്കാലത്തെയും ജനകീയനായ സംഘാടകന്‍ ആയിരുന്ന രഞ്ജിത് കുമാറിന്റെ പൊതു സ്വീകാര്യത വെളിവാക്കുന്നതായിരുന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ ജനപങ്കാളിത്തം. യുകെ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ട രഞ്ജിത് ചേട്ടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വച്ചു. യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

മരണത്തെ മുഖാമുഖം കാണുമ്പോഴും നിരവധി തവണ അപകടനില തരണം ചെയ്ത് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്ന രഞ്ജിത്ത്‌ചേട്ടന്‍ ഏവര്‍ക്കും പ്രചോദനവും പ്രകാശവുമായി മാറിയിരുന്നു എന്ന് അദ്യക്ഷ പ്രസംഗത്തില്‍ മാമ്മന്‍ ഫിലിപ്പ് പ്രതിപാദിച്ചു. തളരാത്ത പോരാട്ടവീര്യത്തിന്റേയും സ്‌നേഹസമ്പന്നമായ സുഹൃദത്തിന്റെയും ചിട്ടയായ പൊതുപ്രവര്‍ത്തനത്തിന്റെയും മകുടോദ്ദാഹരണമായിരുന്ന നമ്മുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാര്‍ , യുക്മയെ ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ കെട്ടുറപ്പോടെ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ യുക്മയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുമെന്ന് റോജിമോന്‍ അനുശോചന പ്രമേയത്തില്‍ രേഖപ്പെടുത്തി.

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജി വര്‍ഗീസ് രഞ്ജിത്ത് ചേട്ടന്റെ സ്വന്തം തട്ടകമായ കേംബ്രിഡ്ജിലെ വിവിധ നല്ല പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു പ്രസംഗിച്ചപ്പോള്‍ യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം കുഞ്ഞുമോന്‍ ജോബ് രഞ്ജിത്കുമാറിന്റെ യുക്മയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തന്റെ അനുസ്മരണ പ്രസംഗത്തില്‍ പ്രതിപാദിച്ചു.

വിവിധ അസ്സോസിയേഷനുകളെയും പോഷക സംഘടനകളെയും, പ്രസ്ഥാനങ്ങളെയും പ്രീതിനിധീകരിച്ചു നിരവധി ആളുകള്‍ അനുശോചനം അറിയിച്ചു. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ( യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റ്), ഷിനു നായര്‍ ( കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍) ജെയിസണ്‍ ജോര്‍ജ് (ഓ ഐ സി സി യുകെ) അഡ്വ: സന്ദീപ് പണിക്കര്‍ (സമീക്ഷ യുകെ) സുരേഷ് ശങ്കരന്‍കുട്ടി (ഹിന്ദുസമാജം കേംബ്രിഡ്ജ്) ബാബു മങ്കുഴി (യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ വൈസ് പ്രസിഡന്റ്), ഓസ്റ്റിന്‍ അഗസ്റ്റിന്‍, ജയകുമാര്‍ നായര്‍, ജോമോന്‍ കുന്നേല്‍, സുരേഷ്‌കുമാര്‍ (യുക്മ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍), ബൈജു തോമസ് (യുക്മ ന്യൂസ്) ബിജു അഗസ്റ്റിന്‍ (യുക്മ സാംസ്‌കാരിക വേദി) അബ്രഹാം പൊന്നുംപുരയിടം (യുക്മ നഴ്‌സസ് ഫോറം ) ജിജോ ജോസഫ് ( ബസില്‍ഡന്‍ മലയാളീ അസോസിയേഷന്‍) സോണി ജോര്‍ജ് (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍), ജോജി ജോസഫ് ( കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍) സിനേഷ് ഗോപുരത്തിങ്കല്‍ (നോര്‍വിച്ച് മലയാളി അസോസിയേഷന്‍) ബിജീഷ് ചാത്തോത്ത് (ലൂട്ടന്‍ മലയാളി അസോസിയേഷന്‍) തോമസ് മാറാട്ടുകുളം (കോള്‍ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍) , എബി സെബാസ്റ്റ്യന്‍ (ഡാട്ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍) മാര്‍ട്ടിന്‍ (സ്ലോ അസോസിയേഷന്‍ ഓഫ് മലയാളീസ്) വിജയ്, ഷാജി,ശ്രീമതി സജി എബ്രഹാം (കുടുംബ സുഹൃത്തുക്കള്‍) എന്നിവര്‍ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ സെക്രട്ടറി ജോജോ തെരുവന്‍ തങ്ങളുടെ റീജിയന്റെ പിതാവിനെ നഷ്ടപെട്ട ദുഃഖം അദ്ദേഹത്തിന്റെ നന്ദി പ്രമേയത്തില്‍ രേഖപ്പെടുത്തി.

രഞ്ജിത് കുമാറിന്റെ ഭാര്യയും കുടുംബ സുഹൃത്തുക്കളും അടക്കം പങ്കെടുത്ത യോഗത്തില്‍ പ്രിയ സുഹൃത്തിന്റെ സ്‌നേഹ സ്മരണയ്ക്ക് മുന്‍പില്‍ പലരും വിതുമ്പല്‍ അടക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു.യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവാണ് രഞ്ജിതിജ്‌റെ വിയോഗം മൂലം ഉണ്ടായിരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. രഞ്ജിത് കുമാറിന്റെ സംസ്‌ക്കാരം പിന്നീട് കേരളത്തില്‍ നടത്തും. യുകെയിലെ പൊതുദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.