1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2017

ഇരിട്ടി: വള്ളിത്തോട്, പായം പഞ്ചായത്തില്‍ താമസിക്കും നാല്പത്തിഅന്ച്ചുകാരനായ ബീരാന്‍ ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരെഹിതമായിട്ടു ഏകദേശം രണ്ടുവര്‍ഷത്തോളമായി. തുടര്‍ച്ചയായ ഡയാലിസിലൂടെയാണ് ജീവിതം ഇപ്പോള്‍ മുന്‍പോട്ടു പോകുന്നത്. ഏകദേശം ഇപ്പോള്‍ ഒരാഴ്ചയില്‍ മരുന്നുകള്‍ക്കും ഡയാലിസിസിനുമായിതന്നെ എണ്ണായിരത്തിലതികം രൂപ ചിലവാകുന്നുണ്ട്. നീണ്ട കാലത്തെ ചികിത്സകളും മരുന്നും ബീരനേയുംകുടുംബത്തെയും വലിയ കടക്കാരാക്കി മാറ്റി. തന്റെ ജീവിതത്തെക്കളുപരി പറക്കമുറ്റാത്ത മൂന്നു പെണ്‍മക്കളെക്കുറിച്ചാണ് ബീരാ ന്റെ ദുഖം. കേവലം പത്തുസെന്റ ഭൂമിയില്‍ ചെറിയ ഒരു വീടുമാത്രമെ ബീരാന് സ്വന്തമായിഉള്ളു. ഒരുവിധ ജോലിയും ചെയ്യാന്‍ ബീരാന്റെ ആരോഘ്യം ബീരാനെ സമ്മതിക്കുന്നില്ല.

മൂന്നു പെണ്മക്കളുടെ പഠനം മുന്‌പോട്ടുകൊണ്ടുപോകുവാന്‍ ബീരാന്‍ കഷ്ടപ്പെടുകയാണ്. തന്റെ കിഡ്‌നി മാറ്റിവച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നാണ് പരിയാരം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനായി ഏകദേശം ഇരുപത്തിയഞ്ചുലക്ഷത്തില്‍പരം രൂപ ചിലവകുമെന്നാണ് ആശുപത്രിയില്‍നിന്നും അറിയിച്ചിരിക്കുന്നത്. എങ്ങനെ ഈ പണം കണ്ടെത്തുമെന്ന് അറിയാതെ വലയുകയാണ് ബീരാനും കുടുംബവും. നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇത്രയുംനാള്‍ മുന്‌പോട്ടുപോയത്. പ്രിയമുള്ളവരെ നമ്മുടെ ചെറിയ സഹായങ്ങള്‍കൊണ്ട് ഒരു ചെറുപ്പക്കാരനെയും കുടുംബത്തെയും രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്ണ്യപ്രവര്ത്തിയായിരിക്കും അത്.

കഷ്ടപ്പെടുന്ന ഈ യുവസുഹൃത്തിനെക്കുറിച്ചറിഞ്ഞ വോകിംഗ് കാരുണ്യ അന്പതിയെഴാമത് സഹായം ബീരാന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ബീരാനെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ ആറിനുമുന്പായി താഴെക്കാണുന്ന വോകിംഗ് കാരുണ്യയുടെ അകൊന്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/pg/WokingKarunyaCharitablesocitey193751150726688/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.