1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

അനീഷ് ജോര്‍ജ്ജ്: യുകെ മലയാളികള്‍ കാത്തിരിക്കുന്ന മഴവില്‍ സംഗീത സായാഹ്നത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം . ജൂണ്‍ 3 ( നാളെ ) ഉച്ചകഴിഞ്ഞു 3 .30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ മഴവില്‍ സംഗീതം സംഗീത മഴ പെയ്യിക്കുന്നതു കേള്‍ക്കാന്‍ എല്ലാ സംഗീത പ്രേമികളും കാതോര്‍ത്തിരിക്കുകയാണ് . ഈ അഞ്ചാം വാര്‍ഷികത്തില്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യ ശില്പി ശ്രി . അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്മാരായ വില്‍സ് സ്വരാജ്ഉം , ഉൃ . ഫഹദ് മുഹമ്മദും, യുകെയിലെ കലാ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവും മികച്ച അഭിനേതാവും വാഗ്മിയുമായ ശ്രി. സി എ ജോസഫ്, യുക്മ ദേശിയ സെക്രട്ടറി ശ്രി . റോജിമോന്‍ വര്ഗീസ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിക്കും . അതിനു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന് ശ്രി. വില്‍സ് സ്വരാജ്ഉം , ഉൃ . ഫഹദും എന്നിവര്‍ ചേര്‍ന്ന് ‘ പ്രണാമം’ അര്‍പ്പിക്കുന്നു് , ജനശ്രദ്ധ ആകര്‍ഷിച്ച മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി എന്ന തീം സോങ്ങിന്റെ ദൃശ്യ ആവിഷ്‌കാരം പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ശ്രിമതി ജിഷ സത്യന്റെ നേതൃത്വത്തില്‍ ഒരു സംഗം നൃത്തകര്‍ തയാറായി കഴിഞ്ഞു . പ്രശസ്ത കീബോര്ടിസ്‌റ് സന്തോഷ് നമ്പ്യാര്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത് അതേ പോലെ മഴവില്‍ സംഗീതത്തിലെ ഗായകരായ അനീഷ് ജോര്‍ജും , ടെസ്സമോള്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ ആഷികി ഫോര്‍ എവര്‍’ എന്ന പ്രണയകാവ്യം ഏവരിലും ആകാംക്ഷയുണര്‍ത്തുന്നു . ഈ സംഗീത സായാഹ്നത്തിന് മാറ്റു കൂട്ടാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകര്‍ എത്തിച്ചേരുന്നു . കൃത്യം 3 .30 നു ശ്രി ജോസ് ആന്റണിയുടെ ഈശ്വര പ്രാത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ജൈക് ജോര്‍ജ് ( മഴവില്‍ സംഗീതം ) ഷാജു ഉതുപ്പ് ( ലിവര്‍പൂള്‍ ) ജിഷ ബിനോയ് (സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്) അനുചന്ദ്ര ( സ്വിന്‍ഡന്‍ ) സത്യനാരായണന്‍ ( നോര്‍ത്താംപ്ടണ്‍) , ഉണ്ണികൃഷ്ണന്‍ നായര്‍ ( ഗ്രേസ് മേലോഡീസ് ഹാംപ്ഷിര്‍ )

ഡാനി ഇന്നസെന്റ് , അനൂപ് ശശി , ആല്‍മ ഗ്രേസ് ജോണ്‍ , രഞ്ജിത നന്ദകിഷോര്‍( ശ്രുതിലയ ലണ്ടന്‍ ) ജോണ്‍സന്‍ ജോണ്‍ ( സിയോണ്‍ ഓഡിയോസ് ഹോര്‍ഷം ) ,സന്ദീപ് കുമാര്‍ ( ബ്രിസ്‌റ്റോള്‍ ) , ഡെന്ന ജോമോന്‍ , ജോമോന്‍ മാമൂട്ടില്‍ ,( 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് ബെഡ്‌ഫോര്‍ഡ് ) ദ്വിതീഷ് പിള്ളൈ ( കൈരളി ട്രാക്‌സ് ) , സജി ജോണ്‍ ( ഹേവാര്‍ഡ് ഹീത്ത് ) , റിസ റോമി ( ഡോര്‍ചെസ്റ്റര്‍ ) , മനോജ് രാമചന്ദ്രന്‍ ( ന്യൂബെറി ) ജൈമോന്‍ സ്റ്റീഫന്‍ ( യോവില്‍ , ബിനോയ് ജോണ്‍ ( ഹോര്‍ഷം ) , അനീഷ ബെന്നി ( കാര്ഡിഫ് ) പ്രവീണ്‍ മാത്യു ( നോര്‍ത്താംപ്ടണ്‍) , മാത്യു എബ്രഹാം ( സൗത്താംപ്ടണ്‍) , ജോണ്‍ തോമസ് , ഷൈജ നോബി ( മാല്‍വന്) ജോസ് ആന്റണി ( സാലിസ്ബറി ) ഉല്ലാസ് ശങ്കരന്‍ , അനിതാ ഗിരീഷ് , ശ്രീകാന്ത് , ബിനോയ് മാത്യു , നേഹ ബിനോയ് , നൈസന്‍ ജോസഫ് (പൂള്‍) , ദീപ സന്തോഷ് , അലന്‍ ഫിലിപ്പ് (ബോണ്‍മൗത് ) , എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങളിലൂടെയാണ് സംഗീതത്തിന്റെ മഴവില്‍ സംഗീത പ്രേമികളുടെ മനസില്‍ വിരിയിക്കുന്നത്. സില്‍വി ജോസ് , പദ്മരാജ് , ലക്ഷ്മി മേനോന്‍ എന്നിവര്‍ ആണ് ഈ സംഗീത സായ്ഹ്നത്തിന്റെ അവതാരകര്‍ ഈ മഴവില്‍ലെ ഓരോ വര്‍ണങ്ങളും യുകെയിലെ പ്രശസ്ത ചാനല്‍ ആയ ഗര്‍ഷോം ടി വി ആണ് സംപ്രേഷണം ചെയ്യുന്നത് . കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി യുകെ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ് ഗാഷോം ടി വി .

വിനോദ് നവധാര , സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയ്യിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത വിനോദ് നവധാര , സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയ്യിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സായ്ഹ്നത്തിന്റെ , മുഖ്യ ആകര്‍ഷണമാണ് ഇവരോടൊപ്പം ശബ്ദവും വെളിച്ചവുമായി ബീറ്റ്‌സ് ഡിജിറ്റല്‍ യുകെയുടെ ശ്രി ബിനു ജേക്കബും കൂടി ചേരുമ്പോള്‍ ഒരു നവ്യ അനുഭൂതി ആയിരിക്കും സംഗീത ആസ്വാദകര്‍ക്ക് , ശ്രി. ബിജു മൂന്നാനപ്പള്ളി ( ബി ടി എം ഫോട്ടോഗ്രാഫി ) , ശ്രി. രാജേഷ് പൂപ്പാറ( ബെറ്റര്‍ ഫ്രെയിംസ് ) , ശ്രി. ജിനു .സി . വര്ഗീസ് ( ഫോട്ടോ ജിന്‍സ്) , വീഡിയോ വിഭാഗം കൈകാര്യം ചെയ്‌യുന്നത് യുകെമലയാളികള്‍ക്കു ഏറെ പരിചിതനായ ശ്രി. ജിസ്‌മോന്‍ പോളും, വെല്‍സ് ചാക്കോയുമാണ് , മഴവില്‍ സംഗീതത്തിന്റെ വര്‍ണ്ണമനോഹരങ്ങളായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ശ്രി ജെയിന്‍ ജോസ്ഫ്ഉം (ഡിസൈനേജ് ), ശ്രി. ബോബി അഗസ്റ്റിനും ചേ ര്‍ന്നാണ് .വളരെ മിതമായ നിരക്കില്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി ഡിലൈറ് ഇന്ത്യന്‍ ടേക്ക് എവേ യും സംഗീത ആസ്വാദകരെ വരവേല്‍ക്കുന്നുണ്ട് . ഈ സംഗീത മാമാങ്കത്തിലേക്കു എല്ലാ സംഗീത പ്രേമികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .

വിലാസം : കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്റര്‍ , മില്‍ഹംസ് റോഡ് , ബോണ്‍മൗത് , bh10 7LH .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.