1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011


റിയാലിറ്റി ഷോകളില്‍ നിന്ന് മാത്രം  സംഗീതത്തില്‍ നേട്ടമുണ്ടാക്കാനാകില്ലെന്നു പ്രശസ്ത ഗായകന്‍ ഹരിഹരന്‍. സംഗീതത്തിലേക്കുള്ള തുടക്കം മാത്രമായി ഇതിനെ യുവതലമുറ കാണണമെന്ന്   അദ്ദേഹം പറഞ്ഞു.  എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിയാലിറ്റി ഷോ’കളിലൂടെ തുടങ്ങി കഠിന പരിശ്രമത്തിലൂടെ സംഗീതലോകത്ത് സ്ഥാനമുറപ്പിക്കാനാണ് യുവഗായകര്‍ ശ്രമിക്കേണ്ടത്. ഇതിനു കഴിയാതെവരുന്നതാണ് പല മികച്ച പ്രതിഭകളും ഗാനരംഗത്തുനിന്നും അപ്രത്യക്ഷമാകാന്‍ കാരണമെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു.

സംഗീതത്തിന്റെ മേന്മയെന്ന് പറയുന്നത് ഒറിജിനാലിറ്റി തന്നെയാണ്. ഇത് നഷ്ടപ്പെട്ടാല്‍പ്പിന്നെ സംഗീതത്തിന് പ്രസക്തിയില്ല. നല്ല പാട്ടിനൊപ്പം ആധുനിക സംവിധാനങ്ങള്‍കൂടി ചേരുന്നതോടെയാണ് സംഗീതം കൂടുതല്‍ ആസ്വാദ്യകരമായി മാറുന്നത്. ശാസ്ത്രീയ സംഗീതത്തിന്റെ പശ്ചാത്തലംകൂടെയുള്ളതിനാല്‍ കേരളത്തില്‍ ഗസലും സിനിമാഗാനങ്ങളും ഏറെ മികവു പുലര്‍ത്തുന്നുണ്ട്. സമീപകാലത്തായി മലയാള സിനിമകള്‍ ഗാനങ്ങളുടെ കാര്യത്തില്‍ വളരെ മികച്ച നിലവാരമാണ് കാഴ്ചവെയ്ക്കുന്നതെന്നും അവസരങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ സജീവമാകാന്‍ തയ്യാറാണെന്നും ഹരിഹരന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.