1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2017

ബെന്നി തോമസ്: റെക്‌സം രൂപതാ കേരളാ, ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ടു 4.30നു ജപമാല പ്രാര്‍ഥന, തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യ ബലി .ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം , ഫാദര്‍ എബ്രഹാം സി .എം .ഐ തുടങ്ങിയവര്‍ കാര്‍മ്മികരായി പങ്കുചേരുന്നു. പരിശുദ്ധ കുര്‍ബാന മദ്ധ്യേറെക്‌സം രൂപതാ ബിഷപ്പ് മാര്‍ പീറ്റര്‍ ബ്രിഗനല്‍ സുവിശേഷ സന്ദേശം നല്‍കി .റെക്‌സം രൂപതയിലുള്ള കേരളാ കമ്മ്യൂണിറ്റി എല്ലാ വര്‍ഷവും ഭാരത മധ്യസ്ഥന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രം കൊണ്ടാടുന്നതിതില്‍ ഏവര്‍ക്കും പ്രാര്‍ത്ഥനാ ആശംസകളാല്‍ നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും കേരളത്തനിമയോടെ നമ്മുടെ മധ്യസ്ഥന്റെ വിശ്വാസ പ്രഘോഷണത്തില്‍ പങ്കുചേരാന്‍ ഒപ്പം ഉണ്ടാകുമെന്നു പിതാവ് അറിയിച്ചു.

വിശുദ്ധബലിയെ തുടര്‍ന്ന് ആഘോഷമായ ലതീഞ്ഞ്, വിശുദ്ധ തോമാശ്ലീഹായുടെ തിരുരൂപം വഹിച്ചു മുത്തുക്കുട ഏന്തിയ ഭക്തിസാന്ദ്രമായ പ്രദിഷണം, സമാപന പ്രാര്‍ത്ഥനകള്‍ ,പാച്ചോര്‍ നേര്‍ച്ച വിതരണം, തുടര്‍ന്ന് ചെസ്റ്ററില്‍ നിന്നുള്ള അജിയുടേയും കുടുംബത്തിന്റെയും സ്‌നേഹോപഹാരമായി കേരളാ ഭക്ഷണവും തിരുന്നാളിന് കൂടുതല്‍ ആസ്വാദ്യകരമാക്കി. വിശുദ്ധ തോമാശ്‌ളീഹായുടെ തിരുനാളില്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ റെക്‌സം രൂപതയുടെ അയല്‍പ്രദേശങ്ങളായ ചെസ്റ്റര്‍ ,ലിവര്‍പൂള്‍ , എല്‌സമീര്‍ പോര്‍ട്ട് , കോള്‍വിന്‍ബെ, ഫ്‌ലിന്റ്,റൂദിന്‍, ക്രൂ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു. തിരുനാളില്‍ പങ്കുകൊണ്ട ഏല്ലാവര്‍ക്കും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം നന്ദി അറിയിച്ചു.

ഭാരതത്തില്‍ എത്തി ക്രിസ്തു ദേവന്റെ സുവിശേഷം പ്രഘോഷിച്ചു ഭാരതീയരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തിയ വിശുദ്ധ തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരത ക്രൈസ്തവരായ നമ്മുടെ വിശ്വാസം ഊട്ടിഉറപ്പിക്കുവാനും ക്രിസ്തീയ ചൈതന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹദായമാക്കുന്നതിലേക്ക് റെക്‌സം രൂപതയിലും സമീപ പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു . രൂപതയിലെ കുട്ടികള്‍ക്ക് കുര്‍ബാന മദ്ധ്യേ കാഴ്ച സമര്‍പ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് അതിനായി കുട്ടികള്‍ കാഴ്ച സമര്‍പ്പണ സാധനങ്ങള്‍ കൊണ്ടു വരേണ്ടതാണ് എന്ന് ഓര്‍മിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.