1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2017

ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ പുതു ഞായര്‍ ആഹോഷമായ മലയാളം വിശുദ്ധ കുര്‍ബാന മെയ് 23 ന് ഹാര്‍ഡനില്‍. റെക്‌സം രൂപതാ കേരളം കമ്മ്യൂണിറ്റിയുടെ യേശുദേവന്റെ തിരുപ്പിറവി ,പുതുഞായര്‍ ആഹോഷമായ മലയാളം പാട്ടുകുര്‍ബാന മെയ് 23 ന് ഞായറാഴ്ച സെക്രെറ്റ് ഹാര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു.

നാലുമണിക്ക് ജെപമാലയോടു കൂടി ആരംഭിക്കുന്നു. 4 .15 ന് ആഹോഷമായ വിശുദ്ധ കുര്‍ബാന ഈസ്റ്റര്‍ സന്ദേശം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്. ഡി . വി . കുര്‍ബാനക്കും മറ്റുതിരുകര്‍മ്മകള്‍ക്കും ശേഷം ഈസ്റ്റര്‍ കേക്ക് മുറിക്കല്‍ ,സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .

ഈസ്റ്റര്‍ പുതുഞായര്‍ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു ഉയര്‍ത്തെഴുനേറ്റ യേശുദേവന്റെ സമാധാനവും കൃപയും പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും സമീപ പ്രദേശത്തെയും വിശുവാസികളെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു ..പ്രാര്‍ത്ഥനകളോടെ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്. ഡി . വി റെക്‌സം രൂപതാ കോഡി നെറ്റെര്‍ . 07763756881

77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.