1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

ജിനോയ്: സമാന ചിന്തക്കാരായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയില്‍ ഉടലെടുത്ത തങ്ങളുടെ മക്കളുടെ മാതൃ ഭാഷാ പഠനത്തിനുള്ള വേദി മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജാതിമത വിവേചനങ്ങള്‍ക്കതീതമായി മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും അക്ഷരങ്ങളുടെ ലോകത്തേക്ക് ജാലകം തുറന്നുകൊണ്ട് 2013 ല്‍ അപ്ടന്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍; റോജര്‍ ക്ലാര്‍ക്ക് ആശീര്‍വദിച്ച് പ്രവാസി മലയാളി സാഹിത്യകാരന്‍ ശ്രീ കാരൂര്‍ സോമന്‍ ഉല്‍ഘാടനം നിര്‍വഹിക്കുകയും ഉണ്ടായ ഈ എളിയ സംരംഭം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രവാസ ജീവിതത്തില്‍ കൈമോശം വരാന്‍ ഇടയുള്ള മലയാണ്മയെ കാത്തു സൂക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ സന്തോഷം നല്‍കുന്നതാണ്. പുതിയ ആശയങ്ങളോടെ വൈവിദ്ധ്യമാര്‍ന്ന പുരാതന കേരളീയ സംസ്‌കാരത്തെ അടുത്തറിയുവാന്‍ കൂടുതല്‍ വിശാലമാക്കി കൊണ്ടുള്ള പാഠപദ്ധതിയാണ് ഈ വര്‍ഷം തയ്യാറാക്കിയിരിക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 14 നു മുന്‍പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ഒക്ടോബര്‍ 14 ബുധനാഴ്ച വൈകിട്ട് 6.30 മുതല്‍ 8.00 മണി വരെ മലയാളം ക്ലാസും അതോടൊപ്പം തന്നെ രക്ഷിതാക്കളുടെ യോഗവും ഉണ്ടായിരിക്കുന്നതാണ്.

വിലാസം: സെന്റ് ജോസഫ്‌സ് പാരിഷ് ഹാള്‍, മോര്‍ട്ടന്‍ റോഡ്, അപ്ടന്‍, CH49 6LJ

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജി 07846471881,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.