1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): അനുഗ്രഹീത തിരുവചന പ്രഘോഷകനും,പരിശുദ്ധാല്മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29 നു നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കും. ലണ്ടനിലെ പ്രശസ്ത കായികആഘോഷ വേദിയായ ‘അല്ലിയന്‍സ് പാര്‍ക്കി’ല്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി പ്രാര്‍ത്ഥനാ നിറവില്‍ ആല്മീയമായി ഒരുങ്ങുന്നതിന്റെ ഭാഗമായി ലണ്ടന്‍ ചാപ്ലിന്‍സികളുടെ നേതൃത്വത്തില്‍ ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. ഒരുക്ക ധ്യാനം നാളെ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെ അപ്ടണ്‍പാര്‍ക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും,ബ്രെന്‍ഡ് വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും,വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാന ചിന്തകനും ആയ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും സംയുക്തമായിട്ടാണ് ഒരുക്ക ധ്യാനം നയിക്കുക.ലണ്ടനിലെ അപ്ടണ്‍പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന ഒരുക്ക ധ്യാനത്തില്‍ താല്‍പ്പര്യം ഉള്ള ഏവര്‍ക്കും പങ്കു ചേരാവുന്നതാണ്.

ആല്മീയമായും,മാനസ്സികമായും ഒരുങ്ങിക്കൊണ്ടു ലണ്ടന്‍ കണ്‍വെന്‍ഷന്‍ തിരുവചന ശുശ്രുഷകളില്‍ പങ്കു ചേരുവാനും, അഭിഷേകാഗ്‌നി ധ്യാനത്തിലൂടെ പരിശുദ്ധാല്മ വരദാനങ്ങള്‍ പ്രാപിക്കുവാനും കൂടാതെ കണ്‍വെന്‍ഷന്റെ അനുഗ്രഹീത വിജയത്തിനുമായി ക്രമീകരിച്ചിരിക്കുന്ന ഒരുക്കധ്യാനവും, പ്രാര്‍ത്ഥനകളും ഏറെ അനുഗ്രഹീതമാവും. ഒരുക്ക ധ്യാനത്തില്‍ പങ്കു ചേരുന്നതിലേക്കായി ലണ്ടന്‍ റീജണല്‍ ചാപ്ലൈന്മാരും,ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ധ്യാന സമയം: ഒക്ടോബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെ.

പള്ളിയുടെ വിലാസം.

ഔര്‍ ലേഡി ഓഫ് കമ്പാഷന്‍ ചര്‍ച്ച് ഹാള്‍, ഗ്രീന്‍ സ്ട്രീറ്റ്, ലണ്ടന്‍, ഈ13 9 എ എക്‌സ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.