1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2017

ലണ്ടന്‍ ഹിന്ദുഐക്യവേദി: അരങ്ങിലെ സീമകളിലാത്ത ആവിഷ്‌കാരത്തിലൂടെ അനുവാചകമനസിനെ തന്റേതായ ഇടംനല്‍കിയ ശ്രീമതി ശ്രീദേവി ഉണ്ണിയും ഈ വര്‍ഷത്തെ വൈശാഖ മാസാചരണത്തില്‍ ലണ്ടന്‍ മലയാളികള്‍ക്ക് അതിഥിയായി എത്തുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖ് മാസാചരണം ആചാരഅനുഷ്ടാനങ്ങളോടൊപ്പം 27ആം തീയതിനടത്തപ്പെടുകയാണ് . ഈ അനുഗ്രഹീത നിമിഷത്തില്‍ ലണ്ടന്‍ മലയാളികള്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട കലാകാരിയും. എത്തുമ്പോള്‍ ഈ മാസത്തെ സത്‌സംഗം വളരെയധികം ശ്രദേയമാകുകയാണ്. നര്‍ത്തകി, അഭിനേത്രി എന്നീ നിലകളില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി.

1992 ല്‍ നമ്മെ വിട്ടുപോയ പ്രശസ്ത ചലച്ചിത്രതാരം മോനിഷയുടെ അമ്മ.
വളരെ ചെറിയപ്രായത്തില്‍ തന്നെ നൃത്തത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീദേവി, കലാമണ്ഡലം കല്യാണിക്കുട്ടി, കലാമണ്ഡലം ചന്ദ്രിക, ശ്രീ.കേളപ്പന്‍, ശ്രീ. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. മോഹിനിയാട്ടത്തിന്റെ മികവില്‍ ധാരാളം ബഹുമതികള്‍ തേടിയെത്തി. 2002 ല്‍ കര്‍ണ്ണാടക സംഗീത നൃത്യ അക്കാഡമിയുടെ ‘കര്‍ണ്ണാടക കലശ്രീ’ ബഹുമതിക്ക് അര്‍ഹയായി.

മലയാള ചലച്ചിത്രങ്ങളിലും, കന്നട ചലച്ചിത്രങ്ങളിലും, നിരവധി പരസ്യങ്ങളിലും അഭിനയിച്ച ശ്രീദേവി ഉണ്ണി, ‘ഋതുഭേദം’ (1987), ‘കുറുപ്പിന്റെ കണക്കുപുസ്തകം’ (1990), ‘കടവ്’ (1991), ‘ഒരു ചെറുപുഞ്ചിരി’ (2000), ‘സഫലം’ (2003) തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. തുടര്‍ന്ന് അല്പകാലം രംഗത്തില്ലാതിരുന്ന ശ്രീദേവി ഉണ്ണി, മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങളുടെ സംവിധായകനായിരുന്ന ഹരിഹരന്റെ 2005 ല്‍ പുറത്തിറങ്ങിയ ചിത്രമായ ‘മയൂഖ’ത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്.

ശ്രീദേവി ഉണ്ണി, നൃത്തകലയെ പ്രോത്സാഹിപ്പിക്കാന്‍ 1979 ല്‍ ബാഗ്ലൂരില്‍ സ്വന്തമായി രൂപീകരിച്ച ‘നൃത്യവേദി’ എന്ന നോണ്‍പ്രോഫിറ്റബിള്‍ ഒര്‍ഗനൈസേഷന്‍ പിന്നീട് മോനിഷയുടെ മരണത്തോടെ 1995 ല്‍ ‘മോനിഷ ആര്‍ട്ട്‌സ്’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു, ഇത് ഇന്നൊരു റെജിസ്‌ട്രേഡ് സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ ഭര്‍ത്താവ് പി.നാരായണന്‍ ഉണ്ണിയോടും മകനോടുമൊപ്പം ബാഗ്ലൂരിലെ ഇന്ദിരാ നഗറില്‍ താമസിക്കുന്നു. കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയാണ് സ്വദേശം

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം വളരെ വിപിലമായാചടങ്ങുകളോടെയും, അതോടൊപ്പം പരംമ്പരാഗതമായ ആചാരാനുഷ്ടാനങ്ങളോടെ ആണ് ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രാധാന്യം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമായ ഭഗവാദം കിളിപ്പാട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ലണ്ടന്‍ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുകയും, ശ്രീകൃഷ്ണനാമജപവും ഭജനയും,അതിനോടൊപ്പം വൈശാഖമാസാചരണത്തിന്റെ ആവശ്യകതയും അതിലൂടെ നമ്മുടെ ഹൈന്ദവ സംസ്‌കാരത്തില്‍ ആചാരഅനുഷ്ടാനങ്ങളുടെ പ്രാധാന്യം എന്നിവയും.

ഈ വൈശാഖമാസാചരണം ലണ്ടണ്‍ മലയാളികള്‍ക്ക് അനുഭവവേദ്യം ആക്കുമെന്ന പ്രീതിക്ഷയുമായി ലണ്ടനിലെ ഓരോ ഹൈന്ദവ വിശ്വാസികളും കാത്തിരിക്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ സത്‌സംഗിനുമായി. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu 07828137478,

Subhash Sarkara 07519135993

Jayakumar Unnithan 07515918523

Date: 27/05/2017

Venue Details:

West Thornton Communtiy Cetnre

731735, London Road, Thornton Heath, Croydon. CR76AU Facebook.com/londonhinduaikyavedi

Email:londonhinduaikyavedi@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.