1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2015

പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ബിൻ ലാദനെ മണത്തു പിടിച്ച ഓഫീസറും ബാരക് ഒബാമയോടൊപ്പം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ ഒബാമയുടെ സുരക്ഷാ സംഘത്തോടൊപ്പമാണ് അദ്ദേഹം എത്തുന്നത്.

ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നായയാണ് കഥാപാത്രം. മൊത്തം ഏഴ് നായ്ക്കളാണ് പരിപാടികളിൽ പ്രസിഡന്റ് ഒബാമയുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെടുക. ഡൽഹിയിൽ ഒബാമ താമസിക്കുന്ന മൗര്യ ഹോട്ടൽ, സന്ദർശനം നടത്തുന്ന താജ്മഹൽ, രാഷ്ട്രപതി ഭവൻ, രാജ്പഥ് എന്നീ സ്ഥലങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടാകും.

ഒളിപ്പിച്ചുവച്ച സ്ഫോടക വസ്തുക്കൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ നായ്ക്കൾ. ഇവരോടൊപ്പം ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലെ ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കളും ഒബാമയുടെ സുരക്ഷാ വലയത്തിൽ പങ്കുചേരും.

അമേരിക്കയിൽ സുരക്ഷാ പരിശീലനം ലഭിച്ച നായ്ക്കൾക്ക് സൈനിക റാങ്കുകൾ നൽകുന്ന പതിവുണ്ട്. കനൈൻ ഓഫീസർമാർ എന്നാണ് ഇവർ അറിയപ്പെടുക. ഇസ്രയേലി അമേരിക്കൻ സങ്കരയിനമാണ് ബെൽജിയൻ മലിനോയ്സ്. കൂർമബുദ്ധികളും കരുത്തരുമാണിവർ. ലോകത്തിലെ മിക്ക സൈനിക വിഭാഗങ്ങളും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.