1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2015

സൂപ്പർതാരം മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിക് ബാന്റ് ലാലിസം കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പരിപാടി അവതരിപ്പിക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ടില്ലെന്ന് ബാന്റ് വ്യക്തമാക്കി. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ ലാലിസം സംഗീത പരിപാടി അവതരിപ്പിക്കുമെന്നും പ്രതിഫലം രണ്ടു കോടി രൂപയാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ മോഹൻലാൽ രണ്ടു കോടി പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്ന് ലാലിസവുമായി സഹകരിക്കുന്ന സംഗീത സംവിധായകൻ രതീഷ് വേഗ പറഞ്ഞു. തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ വിമർശനമേൽക്കേണ്ടി വന്നത് മോഹൻലാലിനേയും ബാന്റ് അംഗങ്ങളേയും വേദനിപ്പിച്ചുവെന്നും രതീഷ് അറിയിച്ചു.

മോഹൻലാൽ ദേശീയ ഗെയിംസിനു മുന്നോടിയായി നടന്ന റൺ കേരള റണ്ണിൽ സൗജന്യമായാണ് പങ്കെടുത്തത്. ദേശീയ ഗെയിംസ് ഉദ്ഘാടനം പോലുള്ള ഒരു വലിയ ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത് പണച്ചെലവുള്ള കാര്യമാണെന്നും രതീഷ് പറഞ്ഞു.

മോഹൻലാൽ ലാലിസം എന്ന ബാന്റിനെ സ്വന്തം പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണത്തേയും രതീഷ് തള്ളിക്കളഞ്ഞു. ലാലിനെപ്പോലുള്ള ഒരു താരത്തിന് സ്വയം പ്രചാരണം നടത്തേണ്ട ആവശ്യമുണ്ടോയെന്ന് രതീഷ് ആരാഞ്ഞു.

നേരത്തെ സംവിധായകൻ വിനയൻ ഉൾപ്പടെയുള്ള പ്രമുഖർ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ ലാലിസത്തിനു വേണ്ടി പ്രമുഖ പാട്ടുകാരായ ഉദിത് നാരായൺ, കാർത്തിക്, എം. ജി. ശ്രീകുമാർ, അൽകാ യാക്നിക്ക്, സുജാത എന്നിവർ അണിനിരക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.