1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച റോഡുകള്‍ക്കുള്ള പുരസ്‌കാരം യുഎഇയിലെ റോഡുകള്‍ക്ക്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ രാജ്യാന്തര മല്‍സര ക്ഷമതാ റിപ്പോര്‍ട്ടിലാണ് യുഎഇയിലെ റോഡുകള്‍ ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന പരാമര്‍ശം.

ഗുണനിലവാരത്തിന്റെ കാര്യത്തിലാണ് യുഎഇ റോഡുകള്‍ ലോക രാജ്യങ്ങളെ പിന്തള്ളിയത്. റോഡ്, റെയില്‍, തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള റോഡ് ശൃംഖലകളും ദിശാ സൂചികയും മികച്ചതാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ 20152016 വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇ വിഷന്‍ 2021 കര്‍മ പദ്ധതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥ ട്രാക്കിലാണെന്നാണ് ഈ മികവ് തെളിയിക്കുന്നത്. ഇതു രണ്ടാം തവണയാണ് യുഎഇ ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്ന???തെന്ന് ഗവ. കമ്മ്യൂണിക്കേഷന്‍ ???ഡയറക്ടര്‍? മുഹമ്മദ് ജുമാ? പറഞ്ഞു.?

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ചടങ്ങില്‍ യുഎഇ പൊതുമരാമത്ത് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സഹ്‌റ അല്‍ അബൂദിയും അസി. അണ്ടര്‍ സെക്രട്ടറി ഹസന്‍ അല്‍ മന്‍സൂരിയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ലോകത്തെ മികച്ച രാജ്യമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി രാജ്യാന്തര നിലവാരമുള്ള നയങ്ങളാണ് സമസ്തമേഖലകളിലും യുഎഇ സ്വീകരിച്ച് നടപ്പാക്കി വരുന്നതെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ഡോക്ടര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. നേരത്തെ രാജ്യാന്തര റോഡ് ഫെഡറേഷന്‍സ് അവാര്‍ഡും യുഎഇ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.