1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2018

Thomas K.antony: ലോക സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും അഖണ്ഡനാമ ജപമാലയും ടോട്ടന്‍ഹാമില്‍ ശനിയാഴ്ച. സമാധാനത്തിന്റെ രാഞ്ജിയായ പരിശുദ്ധ മറിയത്തെ വണങ്ങുന്ന മെയ് മാസത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി വ്യക്തിപരമായ സമാധാനത്തിനും കുടുംബ സമാധാനത്തിനും, ദേശത്തിനും അതോടൊപ്പം ലോകസമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

ലണ്ടനിലെ ടോട്ടന്‍ഹാമില്‍ കത്തോലിക്കാ ദേവാലയത്തില്‍ മെയ് 5 ശനിയാഴ്ച രാവിലെ 6 .30 മുതല്‍ വൈകീട്ട് 6 .30 വരെ സമാധാന പ്രാര്‍ത്ഥന ഉണ്ടായിരിക്കും. വൈകീട്ട് 5 മണി മുതല്‍ ആരംഭിക്കുന്ന സമാപന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധനയും ജപമാല പ്രദക്ഷിണവും വിശുദ്ധകുര്ബാനയും ഉണ്ടായിരിക്കും.

ഏക കത്തോലിക്കാ സഭയിലെ അംഗങ്ങളായ വിവിധ ദേശക്കാരും ഭാഷക്കാരും ചേര്‍ന്നുള്ള അഖണ്ഡ ജപമാല സമാധാന പ്രാര്‍ത്ഥന ഇംഗ്‌ളീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.

St . Francis De Sales Church

729 High Road

Tottenham

London

N17 8AG

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.