1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2016

ജയകുമാര്‍ നായര്‍: വമ്പിച്ച വടംവലി മത്സരം ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍. യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയുടെ ഭാഗമായി നടക്കുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് റീജനിലെ അംഗ സംഘടനകള്‍. ടീം തിരിഞ്ഞുള്ള പരിശിലനം വിവിധ അസോസിയേഷനുകളില്‍ ആരംഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ സ്വന്തം കായിക ഇനമായ വടം വലിക്ക് മരത്തില്‍ കയര്‍ കെട്ടി വലിച്ചും രണ്ടു ടീം ആയി തിരിഞ്ഞുവലിച്ചും , തനതു നാടന്‍ രീതില്‍ തന്നെയുള്ള പരിശിലനമാണ് പുരോഗമിക്കുന്നത്. യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള 2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍ വച്ചാണ് നടക്കുന്നത്.എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇത്തവണ മേള നടത്തപ്പെടുന്നത് . മേളയിലെ വടം വലി മത്സരമാണ് ഏറ്റവും ജനപ്രിയ ഇനം . വടം വലിമത്സരത്തിന് ഏഴു പേര്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. 620സഴ ആണ് പരമാവധി തുക്കം. അപകട സുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. പതിനാറു വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്.വടം വലി വിജയികള്‍ക്ക് സമ്മാന തുകനല്‍കപ്പെടും.വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് രെജിസ്‌ട്രേഷന്‍ ഫീസ് .വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൌണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. ഇത്തവണത്തെ കായിക മേള ഏറെ പുതുമകള്‍ നിറഞ്ഞതാണ് ,യുക്മയുടെ ചരിത്രത്തിലാദ്യമായി പൊതു ജനങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം തുറന്നു കൊടുക്കപ്പെട്ടിരിക്കുന്നു. സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാം .നിങ്ങളുടെ സംഘടനകളുടെ പേരിലോ സ്വന്തം പേരിലോ നമ്മേ വിട്ടുപിരിഞ്ഞ പ്രിയ പെട്ടവരുടെ പേരിലോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വെച്ച് നിങ്ങള്‍ക്ക് നേരിട്ട് വിജയികള്‍ക്ക് സമ്മാനിക്കാം . ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവനുള്ള തുക വെറും 15 പൗണ്ടും, ചമ്പ്യന്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക വെറും 25 പൗണ്ടും മറ്റു സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെ യ്യുവനുള്ള തുക 50 100250, തുടങ്ങിയവയുമാണ് . റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പോള്‍ ജോസഫ് 07886137944(സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍) ഡിക്‌സ് ജോര്‍ജ് 07403312250 സുരേഷ് കുമാര്‍ 07903986970 എബി ജോസഫ് 07723043555 കായികമേള നടക്കുന്ന വേദിയുടെ വിലാസം WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.