1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2015

സ്വന്തം ലേഖകന്‍: വയറു വിശക്കുമ്പോള്‍ ബിന്ദുവിനും നാലു മക്കള്‍ക്കും ഇനി ഉച്ചക്കഞ്ഞിക്കായി കാത്തിരിക്കണ്ട, സഹായ ഹസ്തവുമായി ദിലീപും ജയസൂര്യയുമെത്തി. വയനാട്ടിലെ ആദിവാസി യുവതിയായ ബിന്ദുവും നാലു മക്കളുമാണ് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് നല്‍കുന്ന ഉച്ചക്കഞ്ഞിയുടെ ദയവില്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മൂന്ന് മാസം മുന്‍പ് ഭര്‍ത്താവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെയാണ് ബിന്ദുവിന്റേയും മക്കളുടേയും ജീവിതം ദുരിതപൂര്‍ണമാകുന്നത്. ഇവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് മുടങ്ങാതെ ഉച്ചഭക്ഷണം എത്തിച്ചിരുന്നത് കൊളവള്ളി എല്‍പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ യുവതിയുടേയും കുഞ്ഞുങ്ങളുടേയും ദുരിതകഥ പുറത്തറിഞ്ഞതോടെ സഹായവുമായി നടന്മാരായ ദിലീപും ജയസൂര്യയും രംഗത്തെത്തി. കുടുംബത്തിന്റെ ദുരിതം വായിച്ചറിഞ്ഞ നടന്‍ ദിലീപ്, മൂത്ത കുട്ടിയായ അബിന്‍ പഠിച്ച് ജോലി വാങ്ങുന്നത് വരെ കുടുംബത്തിന് പ്രതിമാസം അയ്യായിരം രൂപം സാമ്പത്തിക സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കി.

കുട്ടിയ്ക്ക് ആവശ്യമായ പഠന സാമഗ്രികള്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ് വഴി നല്‍കും. താന്‍ കുടുംബത്തെ സഹായിക്കുമെന്ന് ജയസൂര്യയും തന്റെ ഫേസ്ബുക്ക് പേജ് വഴി വ്യക്തമാക്കി. ഒപ്പം ഈ കുടുംബത്തെ സഹായിക്കണമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.