1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2017

സഖറിയ പുത്തന്‍കളം: വയലുങ്കല്‍ പിതാവിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍; സെന്റ് മേരിസ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ സ്വീകരിക്കാന്‍ ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്ബറി രൂപതയിലെ ക്‌നാനായ ചാപ്ലിയന്‍സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വത്തിക്കാന്‍ സ്ഥാനപതിയാകുന്നതിന് മുന്‍പ് വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന വേളയില്‍ മാഞ്ചസ്റ്ററില്‍ ഫാ. സജി മലയില്‍ പുത്തന്പുരയുടെ ക്ഷണം സ്വീകരിച്ച് മാര്‍ കുര്യന്‍ വയലുങ്കല്‍ എത്തിയിരുന്നു. മെത്രാനായതിന് ശേഷം ആദ്യമായിട്ടാണ് മാര്‍ കുര്യന്‍ വയലുങ്കല്‍ യുകെ സന്ദര്‍ശനത്തിന് എത്തുന്നത്. കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ ഇടവകാംഗമാണ് മാര്‍ കുര്യന്‍ വയലുങ്കല്‍.

ഷ്രൂസ്ബറി രൂപതയില്‍ ക്‌നാനായ ചാപ്ലയന്‍സി രൂപീകൃതമായതിന് ശേഷം നടത്തപ്പെടുന്ന പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് നൂറിലധികം പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുവസ്ത്രങ്ങളണിഞ്ഞു നിരവധി വൈദികരുടെ അകമ്പടിയോട് കൂടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ എന്നിവര്‍ പ്രദക്ഷിണമായി ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നതോട് കൂടി ഭക്തിസാന്ദ്രമാര്‍ന്ന തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. ഉച്ച കഴിഞ്ഞു ഫോറം സെന്ററില്‍ മതബോധന വാര്‍ഷികവും കലാസന്ധ്യയും അരങ്ങേറും. എല്ലാവരെയും തിരുന്നാളിന് സാദരം ക്ഷണിക്കുന്നതായി ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.