1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2015

അനീഷ് ജോണ്‍: യുക്മയുടെ 2015 കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു . സൌഹൃദങ്ങളുടെ കലാമേള എന്നറിയപ്പെടുന്ന യുക്മ ദേശിയ കലാമേള ഇക്കുറി ഹന്ടിംഗ് ടന്നിലെ സെന്റ് ഐവോ സ്‌കൂളില്‍ എം. എസ. വി നഗറില്‍ വരുന്ന 21 നു കൊടിയേറുംമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ആതിഥേയരായ ഈസ്റ്റ് അന്ഗ്ലിയ റിജിയനായിരിക്കും .കഴിഞ്ഞ അഞ്ചു വര്‍ഷമായി സാമ്പത്തികമായി നഷ്ടമായിരുന്ന റിജിയണല്‍ കലാമേള ഈ വര്ഷം സാമ്പത്തികമായും കലാമേന്മ കൊണ്ടും ജനപങ്കളിതം കൊണ്ട് ശ്രദ്ധേയമായത് സണ്ണി മോന്‍ മത്തായിയുടെ നേത്രുത പാടവം ഒന്ന് കൊണ്ട് മാത്രമാണ് . കലാമേള പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ഈസ്റ്റ് അന്ഗ്ലിയ റിജിനിലെ വിവിധ അസ്സോസ്സിയെഷനുകളെ ബന്ധപ്പെട്ടു പുര്‍ണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുകയും വിവിധ സ്രോതസ്സുകള്‍ ഉപയോഗിച്ച് ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്തി ഉറപ്പു ചെയ്തത് അദ്ദേഹമാണ് . കഴിഞ്ഞ വര്ഷം ഉയര്ത്തിയ ചാമ്പ്യന്‍ഷിപ് നില നിര്തുവാനുള്ള അക്ഷീണ പരിശ്രമത്തില്‍ ആണ് ഈസ്റ്റ് അന്ഗ്ലിയ. . കൃത്യംമായി പരിപാടികള്‍ അജണ്ടയിലുടെ ചര്ച്ച ചെയ്തു തീരുമാനിച്ചു കൊണ്ട് അത് ഉപേക്ഷ കുടാതെ നടപ്പിലാക്കുന്നതില്‍ ഈസ്റ്റ് അന്ഗ്ലിയ റിജിയന്റെ കഴിവ് ഒന്ന് വേറെ തന്നെ യുക്മയുടെ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു നേതൃത്വം കൊടുക്കുന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് റിജിയന്‍ ഈ കലാമേള നോക്കി കാണുന്നത് .

മികച്ച അംഗ അസ്സോസ്സിയെഷനുകളുടെ പിന്തുണ ആണ് ഈസ്റ്റ് അന്ഗ്ലിയ റിജിയന്റെ ആണി ക്കല്ല് . കൃത്യമായി പ്രവര്ത്തിക്കുന്ന അംഗ അസ്സോസ്സിയെഷനുകളുടെ ആവേശം സ്വാംശീകരിച്ചു വരുന്ന ഈസ്റ്റ് അന്ഗ്ലിയ റിജിയനെ തടുത്തു നിരത്താന്‍ മറ്റു രിജിയനുകള്‍ നന്നേ പാട് പെടും തീര്ച്ച ഇത്തവണ റിജിയണല്‍ കലാമേള നടന്നത് ബാസില്‍ ഡോണ്‍ മലയാളി അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ് ജനപങ്കാളിത്തം കൊണ്ട് മറ്റേതൊരു രിജിയനെയും വെല്ലുന്ന പരിപാടിയായിരുന്നു ഇത്തവണത്തെ കലാമേള . ഈ വര്‍ഷത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളയില്‍ കെയിംബ്രി ദ്ജു ചാമ്പ്യന്മാരായി. ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ 101 പോയിന്റോടെയാണ് കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയത.്
ഈസ്റ്റ് ആംഗ്ലിയയിലെ വിവിധ മലയാളി അസ്സോസിയേഷനുകളിലെ കലാപ്രതിഭകള്‍ തമ്മില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ 87 പോയിന്റുകളോടെ ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാംസ്ഥാനവും 80 പോയിന്റുകളുമായി നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇപ്‌സിവിച്ച് മലയാളി അസോസിയേഷന് ഇത്തവണ 76 പോയിന്റുകളുമായി നാലാം സ്ഥാനവും നേടി.
മത്സരങ്ങള്‍ക്കൊടുവില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ അലന്‍ എബ്രാഹം 11 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ മത്സരാര്‍ത്ഥി സ്‌നേഹ സജി 15 പോയിന്റുകളോടെ കലാ തിലകവുമായി. ഭരതനാട്യത്തിലും, ഫോള്‍ക്ക് ഡാന്‍സിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം നേടിയാണ് സ്‌നേഹ കലാതിലകം കരസ്ഥമാക്കി.
ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ കലാമേള ആരംഭിച്ചത്. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാല്‍ അരങ്ങു തകര്‍ത്തു

ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ കമ്മറ്റിയുടെ ചിട്ടയായ പ്രകടനത്തിലൂടെ . റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ സംഘടനാ മികവും കലാമേള കോര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളത്തിന്റെ പ്രവര്‍ത്തി പരിചയവും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്റെ സാങ്കേതിക മികവും ട്രഷറര്‍ അലക്‌സ് ലൂക്കോസിന്റെ പ്രവര്‍ത്തനവും ഒരേ ലക്ഷ്യത്തില്‍ മുന്നേറിയപ്പോള്‍ ജനകീയ വിജയ മുഹര്‍ത്തത്തിനൂം ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ സാക്ഷ്യയായി. കൂടാതെ കമ്മറ്റി അംഗങ്ങളായ ലിസി നോര്‍വിച്ച്, കുഞ്ഞുമോന്‍ ജോബ്, എബ്രാഹം ലൂക്കോസ് ഷാജി വര്‍ഗ്ഗീസി എന്നിവരുടെ കഠിനാധ്വാനവും കലാമേള വിജയകരമാക്കുന്നതില്‍ സഹായിച്ചു. ,. ആതിഥേയ അസോസിയേഷനായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജോ ജിറ്റി, സെക്രട്ടറി സജിലാല്‍ വാസുവിന്റെയും . സ്‌റ്റേജിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച ബേബി തോമസ്, കനേഷ്യസ് അത്തിപ്പൊഴിയില്‍, ദീപാ ഓസ്റ്റിന്‍ ലിസി നോര്‍വിച്ചും,! ജെസനൂം, ജെയിന്‍സ് ജോസഫും അലക്‌സ് ലൂക്കോസിനൂം എലിസബത്ത് മത്തായി തുടങ്ങിയവര്‍ അവരുടെ ജോലികള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

മത്സരങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിച്ചു കൊണ്ട് അത്യാധുനിക സൌകര്യങ്ങളോട് കുടി നടന്ന റിജിയണല്‍ കലാമേളയുടെ നടത്തിപ്പ് തോമസ് മാറാട്ട് കുളത്തിന്റെ നേതൃത്വത്തില്‍ ആണ് നിര്വഹിക്കപ്പെട്ടത്. വാട്ട് ഫോര്‍ട് മലയാളി അസ്സോസ്സിയേഷന്‍ ,കോല്‍ ചെസ്‌റെര്‍ മലയാളി അസ്സോസ്സിയേഷന്‍ ,സൌത്ത് ഏന്‍ഡ് മലയാളി അസ്സോസ്സിയേഷന്‍ , ബസില്‍ ഡാണ്‍ ,ചെംസ് ഫോര്ട് അസ്സോസ്സിയേഷന്‍ , ഹണ്ടിംഗ് ടാണ്‍ മലയാളി അസോസിയേഷന്‍ ,നോര്വിച് മലയാളി അസോസിയേഷന്‍ , ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ , കേയിം ബ്രിട്ജു മലയാളി അസോസിയേഷന്‍ ഐ സി എ പാപ വോര്‍ത്ത് , ലുട്ടാന്‍ കേരളിട്‌സ് അസ്സോസ്സിയേഷന്‍ , ബെഡ് ഫോര്ട് മലയാളി അസ്സോസ്സിയേഷന്‍ ഈസ്റ്റ് ലണ്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ ,എന്‍ ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍ , ലുട്ടാന്‍ മലയാളി അസ്സോസ്സിയേഷന്‍ കേരള കല്‍ചരല്‍ അസ്സോസ്സിയേഷന്‍ ഇപ്‌സ്വിച് എന്നിവര്‍ ആണ് യുക്മ ഈസ്റ്റ് അന്ഗ്ലിയ റിജിയണല്‍ താരങ്ങള്‍ . അടുക്കും ചിട്ടയോടും കുടിയുള്ള പരിശീലനവും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തണം എന്ന ആവേശവും കുടിയാവുംപോള്‍ യുക്മ ഈസ്റ്റ് അന്ഗ്ലിയ റിജിയന്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കും എന്ന കാര്യത്തിന് സംശയം ഇല്ല .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.