1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2016

അലക്‌സ് വര്‍ഗീസ്: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് അക്രമണങ്ങളിലും അസഹിഷ്ണുതയും ഏത് വിധത്തിലും ചെറുക്കണമെന്ന് സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും psm സംഘടിപ്പിച്ച സാംസ്‌കാരിക സന്ധ്യയില്‍ ഇംഗ്ലണ്ടിലെ സാംസ്‌കാരിക കലാനായകര്‍ ആവശ്യപ്പെട്ടു.

നാളെ വളര്‍ന്നുവരേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ കള്ളകേസിലും കൃത്രിമ തെളിവുകള്‍ ഹാജരാക്കി തുറങ്കലില്‍ അടയ്ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ജാതി,മത വര്‍ഗ്ഗീയ ചിന്തകള്‍ക്ക് ഊന്നല്‍ കൊടുക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ തങ്ങളുടെ ചൊല്‍പ്പൊടിയില്‍ നിര്‍ത്തി വര്‍ഗ്ഗീയത അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് ജനതയോടുള്ള വെല്ലുവിളിയായി കാണേണ്ടതാണെന്ന് യോഗം കുറ്റപ്പെടുത്തി.

യുകെയിലെ ഇടതുപക്ഷ അനുഭാവ സംഘടനയായ psm സംഘടിപ്പിച്ച ഈ സാംസ്‌കാരിക സന്ധ്യയിലും കൂട്ടായ്മയിലും വിവിധ സാംസ്‌കാരിക നായകര്‍ പങ്കെടുത്തു.വിവിധ നഗരങ്ങളില്‍ നിന്ന് എത്തിയ അംഗങ്ങളും പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു

വിവിധ കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മുരളി വെട്ടത്ത്,ശ്രീ മുരളി മുകുന്ദന്‍,ശ്രീ മുരുകേഷ് പനയറ,ശ്രീ കനേഷ്യസ് അത്തിപൊഴ,മണമ്പൂര്‍ സുരേഷ് മുതലായവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി.

psm ഭാരവാഹികളായ രാജേഷ് ചെറിയാന്‍ ബര്‍മ്മിങ്ഹാം,രാജേഷ് കൃഷ്ണ എന്നിവര്‍ യോഗം നിയന്ത്രിച്ചു.ശ്രീ സുഗതന്‍ തെക്കേപുര സ്വാഗതം ആശംസിച്ചു.

ONV അത്തിപുഴ എന്നിവര്‍ അദ്ദേഹത്തിന്റെ കവിതകള്‍ ആലപിച്ചു.

ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ണ്ണ വിവേചനത്തിനെ പറ്റിയും അതിനെതിരെ പോരാടിയ പഴയ തലമുറയിലെ ഇന്‍ഡ്യന്‍ പോരാളികളുടെ പോരാട്ട സ്മരണകളെ പറ്റിയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (IWA) ദേശീയ ജനറല്‍ സെക്രട്ടറി മിസ്സിസ് ജോങിന്ദര്‍ ബെന്‍ വിവരിച്ചു.

ശ്രീ ഇബ്രാഹിം വാക്കുളങ്ങര കൃതജ്ഞത രേഖപ്പെടുത്തി.

യുകെയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിയ്ക്കാനും അവരുടെ കലാമൂല്യങ്ങളെ ആദരിയ്ക്കാനുമുള്ള വേദികള്‍ ഇനി PMS ന്റെ നേതൃത്വത്തില്‍ സജീവമാക്കുന്നതിനും യുകെയിലെ മലയാളികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മത ജാതീയ ചിന്തകളെ നിരുല്‍സാഹപ്പെടുത്തുന്നതിനും pms മലയാളി സമൂഹത്തിനിടയില്‍ നിറസാന്നിധ്യമാകുന്നതിനുമുള്ള ഭാവി പരിപാടികളുടെ അവലോകനം നാഷണല്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതായി സെക്രട്ടറി ശ്രീ ജോസഫ് പുത്തിരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.