1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2016

സുജു ഡാനിയേല്‍: ഇരു സംഘടനകള്‍ ഒന്നിച്ചു പുതുതായി രൂപം കൊണ്ട കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ പ്രവര്ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിയ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ഥ സിനിമാ താരം ഭാമയും ഇന്ധ്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ സീനിയര്‍ അഡ്മിനിസ്‌ട്രെഷന്‍ ഓഫീസറും യു കെ മലയാളികളുടെ പ്രിയങ്കരനുമായ ടി.ഹരിദാസും പ്രദീപ് മയില്‍ വാഗനവും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചപ്പോള്‍ ഒരു ജനതയുടെ ആത്മാഭിലാഷമാണ് പൂവണിഞ്ഞത്. ഇരു സംഘടനകളുടെയും മുന് ഭാരവാഹികള്‍ ഒന്നിച്ചൊരു വേദിയില്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് എന്തെന്നില്ലാത്ത ആവേശം.കെ സി എഫിന്റെ മാതൃക പിന്തുടര്‍ന്ന് യു കെ യില്‍ രണ്ടും മൂന്നുമായി വിഘടിച്ചു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഒന്ന് ചേര്‍ന്ന് മുന്നോട്ടു വരണമെന്നും കെ സി എഫിനെ പോലുള്ള ഇത്തരംസംഘടനകള്‍ മലയാളി സമൂഹത്തിനു താങ്ങും തണലുമാകുമെന്നും ടി ഹരിദാസ് ഉദ്‌ബോധിപ്പിച്ചു.പ്രസ്തുത ചടങ്ങില്‍ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.സംഘടനയുടെ ഭാവികാല പരിപാടികളെ ക്കുറിച്ചും മലയാളി സമൂഹത്തില്‍ കെ സി എഫിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ കുറിച്ചും വളരെ വിശദമായി ടോമി ജോസഫ് ചടങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ നീണ്ട കയ്യടിയോടെയാണ് ജനം ഏറ്റുവാങ്ങിയത്. ഇന്നസെന്റ് ജോണിന്റെ സ്വാഗത പ്രസംഗത്തോട് കൂടി തിരശ്ശീല ഉയര്‍ന്ന കെ സി എഫിന്റെ പ്രഥമ ക്രിസ്ത്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ചലച്ചിത്ര താരം ഭാമ,പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നയ്‌നാന്‍,അബ്ബാസ്,കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിവയര്‍ അവതരിപ്പിച്ച താര നിശപ്രധാന ആകര്‍ഷണമായി .വില്യം ഐസ്സക്, ഡെല്‍സി നയ്‌നാന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത മാധുരി സദസ്സില്‍ ക്കുളിര്‍ മഴ പെയ്യിച്ചപ്പോള്‍ കൊമേഡിയന്‍ സാബു തിരുവല്ല തന്റെ സ്വത സിദ്ധമായ കഴിവുകൊണ്ട് വേദിയെ കയ്യിലെടുത്തു.ചടുല താളങ്ങള്‍ക്കനുസരിച്ചു മാന്ത്രിക നൃത്ത ചുവടുകളുമായി വേദിയിലെത്തിയ അബ്ബാസ് സദസ്സിനെ ഇളക്കി മറിച്ചു.അരുഷി ജൈമോന്റെ അവതരണ ശൈലിയും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.ഷിനോ കുര്യന്‍ കൃതഞ്ഞത രേഖപ്പെടുത്തി. പ്രസിഡന്റ്,സെക്രട്ടറി തുടങ്ങിയ പതിവ് ശൈലിക്കു വിപരീതമായി 12 പേരടങ്ങുന്നട്രസ്റ്റിമാരായ അനൂപ് ജോസഫ്,ചാള്‍സ് മാണി,ഇന്നസെന്റ് ജോണ്‍,മാത്യു സെബാസ്‌റ്യന്‍,ഷിനോ കുര്യന്‍,സിബി ജോണ്‍,സിബി തോമസ്,ഷിജു ജോണ്‍ ,സുനില്‍ വാര്യര്‍,സണ്ണി.പി.മത്തായി,സുജു.കെ.ഡാനിയേല്‍,ടോമി ജോസഫ് തുടങ്ങിയവരുടെ പ്രയത്‌നവും കൂട്ടായ പ്രവര്‍ത്തനവുമാണ് പ്രസ്തുത ആഘോഷം വന്‍ വിജയിത്തിലെത്തിക്കുവാന്‍ കാരണമായത്. പിറവിയെടുത്തത് കേവലം ഒരു മാസം പിന്നിടുമ്പോള്‍ ജീവകാരുണ്യ രേംഗത്ത് സജ്ജീവമായ ഇടപെടല്‍ നടത്തി നാല് കുടുംബങ്ങള്‍ക്കാണ് കെ സി എഫ് ഇതു വരെ സഹായഹസ്തമായത്.പീറ്റര്‍ബറോയില്‍ മരണമടഞ്ഞ ബാലന്റെ കുടുംബത്തിനു 1625 പൌണ്ടും വാട്‌ഫോടില്‍ അകാലത്തില്‍ വിട വാങ്ങിയ ബിന്‍സി യുടെ അന്ത്യദര്‍ശനത്തിന് എത്തിയ ജനങ്ങള്‍ നല്കിയ സംഭാവന ഭര്‍ത്താവ് ജോസ്‌കുട്ടി കെ സി എഫിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ ഇടുക്കി,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ ക്യാന്‍സര്‍ ദുരിതമനുഭവിക്കുന്ന മൂന്നു വ്യക്തികള്‍ക്ക്25000 രൂപയും വിതരണം ചെയ്തു കഴിഞ്ഞു.

കൂടുതല്‍ ചിത്രങ്ങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.