1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2016

എ. പി. രാധാകൃഷ്ണന്‍: ഇന്ന് പൂജവെപ്പ്; കുരുന്നുകള്‍ക്ക് ഇനി അക്ഷര പുണ്യത്തിന്റെ നിറവ്, നവരാത്രി അതിന്റെ അവസാനത്തെ മൂന്ന് ദിവസത്തേക്ക് എത്തിക്കഴിഞ്ഞു. നാളെ അടച്ചുപൂജയായ മഹാനവമിയും ചൊവാഴ്ച വിജയദശമിയും ആചരിക്കും. വര്‍ണാഭമായ ഓണാഘോഷങ്ങള്‍ക്ക് ശേഷം അടുത്ത മഹത്തായ ദിവസത്തിനായി ലണ്ടന്‍ ഹിന്ദു ഐക്യവേദി തയാറായി കഴിഞ്ഞു. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന വിദ്യാരംഭം അഥവാ എഴുത്തിനിരുത്തല്‍ ഈ പ്രാവശ്യം അതിഗംഭീരമായി നടത്തുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചു. ക്രോയ്ഡനിലെ ത്രോണ്‍ടോണ്‍ ഹീത്തില്‍ സ്ഥിതിചെയുന്ന ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ചാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭം ചടങ്ങുകള്‍ നടക്കുക. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാ മാസവും സത്‌സംഗം നടക്കുന്ന വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ന്റെ സമീപത്താണ് ശ്രീ മുരുകന്‍ ക്ഷേത്രം.

വിജയദശമി ദിവസമായ ഒക്ടോബര്‍ 11 നു ചൊവാഴ്ച രാവിലെ 9:30 മുതല്‍ ക്ഷേത്രത്തില്‍ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മാസം തോറും നടക്കുന്ന സത്‌സംഗത്തില്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മുരളി അയ്യര്‍, രമണ അയ്യര്‍ എന്നിവരാണ് വിദ്യാരംഭം ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുന്നത്. ആദ്യാക്ഷരം കുറിക്കാന്‍ വരുന്നവര്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. കുട്ടികളുടെ എഴുത്തിനിരുത്തല്‍ നടത്താന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ എത്രയും നേരത്ത താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപെടുക. വിദ്യാരംഭത്തിന് പുറമെ ഈ മാസം 29 നു ദീപാവലി ദിവസം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും നടക്കും. പതിവ് വേദിയായ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ചാണ് ദീപാവലി ആഘോഷങ്ങള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.