1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

വോകിംഗ് കാരുണ്യ: കോഴിക്കോട് കോര്‍പ്പറേഷനില്‍ കളാണ്ടിത്താഴം എന്ന സ്ഥലത്തു രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ (24) എന്ന യുവാവ് ദുഃഖങ്ങളുടെ തീരാകഴത്തിലാണ്. ബിടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് അവരെ സഹായിക്കാന്‍ ഒരു മ്പബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നൊരു ദിവസം (2016 മാര്‍ച്ച് 20) തളര്‍ന്നു വീഴുകയാണുണ്ടായത്. വിശദമായ പരിശോധനയില്‍ അരുണിന് Gullian Barre Syndrome (GBS) എന്ന മഹാരോഗമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. മസിലുകളെ തളര്‍ത്തി നശിപ്പിക്കുന്ന ഈ രോഗം ചികിത്സിച്ചു മാറ്റാന്‍ വലിയ ചികിത്സാചിലവ് വരുമെന്നതിനാല്‍ അരുണിന്റെ കുടുംബം ആകെ തളര്‍ന്ന അവസ്ഥയിലാണ്.

വളരെ പാവപ്പെട്ട കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഈ കുടുംബത്തിന് മറ്റുള്ളവരുടെ സഹായം തേടുക മാത്രമേ വഴിയുള്ളു. അരുണിന്റെ അച്ഛന് കണ്ണിന് കാഴ്ച കുറവായത് കൊണ്ട് കൂലിപ്പണിക്ക് പോകാന്‍ കഴിയില്ല. ‘അമ്മ ഒരു തുണിക്കടയില്‍ ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. അരുണിന് ഒരു സഹോദരിയാണുള്ളത്. അവള്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠിക്കാന്‍ മിടുക്കുള്ളതിനാല്‍ പലയിടത്തു നിന്നും കടം വാങ്ങിയാണ് മക്കളുടെ പഠനം നടത്തുന്നത്. നാട്ടുകാരുടെ സഹായം കുറെയൊക്കെ ഈ കുടുംബത്തിന് കിട്ടിയിരുന്നെങ്കിലും തുടര്‍ന്നുള്ള ചികിത്സയ്ക്ക് പണം കിട്ടാതെ നട്ടം തിരിയുകയാണ് അരുണിന്റെ കുടുംബം. അരുണിന്റെ അവസ്ഥയറിഞ്ഞ ഒരു യുകെ മലയാളി വോക്കിങ് കാരുണ്യയെ അറിയിച്ചതനുസരിച്ച് അന്വേഷിച്ചപ്പോള്‍ അരുണ്‍ തികച്ചും സഹായത്തിന് അര്‍ഹനാണെന്ന് മനസിലാക്കി ഈ മാസത്തെ സഹായം അരുണിനും കുടുംബത്തിനും കൊടുക്കുവാന്‍ വോക്കിങ് കാരുണ്യ തീരുമാനിക്കുകയായിരുന്നു. ഈ ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥയില്‍ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 28ന് മുന്‍പായി താഴെ കാണുന്ന വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.