1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: ലോകം മുഴുവൻ അതിവേഗം പടരുകയാണ് കൊവിഡ്. വിവിധ രാജ്യങ്ങൾ വിദേശത്ത് നിന്ന് തങ്ങളുടെ പൌരന്മാരെ ഒഴിപ്പിക്കൽ ദൌത്യം തുടങ്ങിയതോടെ രോഗം പടരാനുള്ള സാധ്യതയും കൂടി. വിമാന യാത്രക്കാരിൽ നിരവധി പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നു എന്നിരിക്കെ രോഗം പകരാനുള്ള കാരണം വിശദീകരിക്കുകയാണ് എയര്‍ഹോസ്റ്റസായ അഞ്ജലി.

ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടുന്നതും ഒഴിവാക്കേണ്ടുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് അഞ്ജലി വിശദീകരിക്കുന്നത്. വിമാനത്തിലെ ശുചിമുറികള്‍ എങ്ങനെ ഉപയോഗിക്കണം, സഹയാത്രികരോട് എങ്ങനെ പെരുമാറണം തുടങ്ങി മുന്‍കരുതലുകളെ കുറിച്ച് വിശദമായി തന്നെ അഞ്ജലി പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അഞ്ജലി കാര്യങ്ങള്‍ വിശദമാക്കുന്നത്. നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫ്ലൈറ്റുകളിൽ പ്രവാസികൾക്ക് കോവിഡ് പകരാനുള്ള കാരണം..ഒരു എയർ ഹോസ്റ്റസ് പറയുന്നത് കേട്ടുനോക്കൂ..

ഫ്ലൈറ്റുകളിൽ പ്രവാസികൾക്ക് കോവിഡ് പകരാനുള്ള കാരണം.. ഒരു എയർ ഹോസ്റ്റസ് പറയുന്നത് കേട്ടുനോക്കൂ.. #StaySafe

Sidhique यांनी वर पोस्ट केले शुक्रवार, १५ मे, २०२०

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.