1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2015

വിവാഹം കഴിച്ചതിനു ശേഷം ഭാര്യയോട് പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കണക്കാക്കുമെന്ന് സുപ്രീംകോടതി. 1997 ല്‍ ഭാര്യം വിഷം കൊടുത്തതിനു ശേഷം കത്തിച്ച കേസില്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ശരിവക്കവെ ആണ് പരമോന്നത നീതി പീഠം ഈ നിരീക്ഷണം നടത്തിയത്.

വിവാഹത്തിനു മുമ്പ് ചോദിക്കാതെ വിവാഹ ശേഷം ഭാര്യയോട് പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന്റെ പരിധിയില്‍ വരുമെന്നും സ്ത്രീധനം എന്ന സാമൂഹിക വിപത്ത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

തങ്ങള്‍ വിവാഹത്തിനു മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്ന ഭീം സിംഗിന്റെ കുടുംബാംഗങ്ങളുടെ വാദം കോടതി തള്ളി. സാഹചര്യത്തെളിവുകള്‍ എല്ലാം ഭീം സിംഗിന് എതിരായതിനാല്‍ ഹൈക്കോടതി വിധി ശരിവക്കുന്നതായി കോടതി വിധിച്ചു.

1997 സെപ്റ്റംബര്‍ 26 നാണ് ഭീം സിംഗിന്റെ ഭാര്യ പ്രേമാദേവിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതായും കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.