1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2018

ജോണ്‍ തോമസ്: ഈസ്റ്റ് ലണ്ടനിലെ കേരള കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷപൂര്‍വം ഞായറാഴ്ച ആചരിക്കുന്നു. ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ 2 മണിക്ക് ഫാ. ജോണ്‍സന്‍ അലക്‌സാണ്ടറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ദിവ്യബലി, നൊവേന, തിരുന്നാള്‍ പ്രദക്ഷിണം തുടങ്ങിയവ അടങ്ങിയ തിരുന്നാള്‍ സ്‌നേഹവിരുന്നോടെ സമാപിക്കും.

വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹവും സംരക്ഷണവും നേടാനായി എല്ലാവരെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാം, മനോര്‍ പാര്‍ക്ക്, ആപ്ട്ടന്‍ പാര്‍ക്ക്, ബാര്‍ക്കിങ്, അപ്പ്‌നി, ന്യൂബറി പാര്‍ക്ക് എന്നീ പ്രദേശങ്ങളിലുള്ള വിശ്വാസികളെ സ്‌നേഹപൂര്‍വ്വം കേരള കാത്തലിക് ചാപ്ലിന്‍ റവ. ഫാ. ജോണ്‍സന്‍ ക്ഷണിക്കുന്നു.

വിലാസം:
St . Michae’s Church
21 , Tilbury Road
Eastham
London
E66ED.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ജോണ്‍സന്‍ അലക്‌സാണ്ടര്‍ : 07958376955

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.