1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2018

അപ്പച്ചന്‍ കണ്ണഞ്ചിറ (വൂസ്റ്റര്‍): ബര്‍മിങ്ഹാം അതിരൂപതയിലെ വൂസ്റ്ററില്‍ നിര്യാതയായ ലിസമ്മ ജോസിന്റെ ഒന്നാം ചരമ വാര്‍ഷികം മാര്‍ച്ച 3 നു ശനിയാഴ്ച ആചരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോയി വയലില്‍, ഫാ.പോള്‍ വെട്ടുകാട്ട്, ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ബ്രയാന്‍ തുടങ്ങിയ വൈദികര്‍ സഹകാര്‍മികരായി ശുശ്രുഷകളില്‍ പങ്കു ചേരും. വൂസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ക്രമീകരിച്ചിരിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് 2:30 നു ആരംഭിക്കുന്നതാണ്.

ലിസമ്മ ജോസ് മുമ്പ് ഗള്‍ഫ് മേഖലകളില്‍ നടത്തിപ്പോന്ന സജീവമായ ആല്മീയ പ്രവര്‍ത്തനങ്ങള്‍ യു കെ യിലും തീക്ഷ്ണമായി മുന്നോട്ടു കൊണ്ട് പോകവെയാണ് മരണത്തിനു കീഴടങ്ങിയത്. വിശ്വാസസാക്ഷിയായി, ദൈവീക ശുശ്രുഷകള്‍ക്കു പ്രാമുഖ്യം നല്‍കി ജീവിതം മാതൃകാപരമായി നയിച്ചു പോന്ന ലിസമ്മ ജോസ് പരിചയപ്പെട്ട ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു. ഏറെ ശ്രദ്ധേയമായ വിശ്വാസി സമൂഹമായി താന്‍ ബന്ധപ്പെടുന്ന മേഖലകളിലെ മലയാളി ക്രൈസ്തവ സമൂഹത്തെ ആല്മീയ നാവോദ്ധാനത്തിലേക്കു നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്.

വൂസ്റ്ററിലെ മലയാളി കുടുംബങ്ങളുടെ കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടത്തില്‍ അവിടെയുള്ള കുടുംബങ്ങളെ കൂട്ടിച്ചേര്‍ത്തു ജപമാല ഭക്തി വളര്‍ത്തിയും,ആത്മീയ നവീകരണത്തിന് യു കെ സന്ദര്‍ശിക്കുന്ന മിക്ക ധ്യാന ഗുരുക്കളുടെയും ശുശ്രുഷകള്‍ക്കു കൂട്ടായ്മ്മകളില്‍ സൗകര്യം ഒരുക്കിയും, അജപാലന സന്ദര്‍ശനാര്‍ത്ഥം യു കെ യില്‍ വന്നിട്ടുള്ള മിക്ക പിതാക്കന്മാരുടെയും, വൈദിക ശ്രേഷ്ഠന്മാരുടെയും അനുഗ്രഹീത സാന്നിദ്ധ്യവും, ദിവ്യ ബലികളും, തിരു സന്ദേശങ്ങളും സ്വസമൂഹത്തില്‍ ലഭ്യമാക്കിയും വിശ്വാസം പകര്‍ന്നു നല്‍കുവാന്‍ ലിസമ്മയുടെ ആതിഥേയത്വ സന്മനസ്സും, ആല്മീയ തീക്ഷ്ണതയും ഏറെ സഹായകരമായിട്ടുണ്ട് .

വി.അല്‍ഫോന്‍സാമ്മയുടെ തിരു സ്വരൂപം യു കെ യിലെ ഒരു പള്ളിയില്‍ ആദ്യമായി പ്രതിഷ്ഠിക്കുവാന്‍ കഴിഞ്ഞതും വിശുദ്ധയുടെ നാമകരണ ദിനത്തില്‍ത്തന്നെ ആദ്യ തിരുന്നാള്‍ ആഘോഷിക്കുവാന്‍ സാധിച്ചതും പരേതയുടെ ശ്രമഫലം ഒന്ന് കൊണ്ടുമാത്രമാണ്.ക്യാന്‍സര്‍ രോഗം കാര്‍ന്നു തിന്നുമ്പോളും പുഞ്ചിരിയോടെ സധൈര്യം രോഗത്തെ നേരിടുവാനും വിശ്വാസം പ്രഘോഷിക്കുവാനും പ്രാര്‍ത്ഥനാ കൂട്ടായ്മ്മകള്‍ക്കു നേതൃത്വം നല്‍കുവാനും ലിസമ്മ ഊര്‍ജ്ജസ്വലയായിരുന്നു.

യുകെ യില്‍ വിശ്വാസി സമൂഹത്തോടൊപ്പം പ്രാര്‍ത്ഥിച്ചും, പ്രവര്‍ത്തിച്ചും ജീവിച്ചും നേടിയെടുത്ത ആത്മബന്ധം പരിചയപ്പെട്ടും, കേട്ടറിഞ്ഞും എല്ലാവരിലും കുടിയിരുത്തുവാന്‍ കഴിഞ്ഞ ആ ആകര്‍ഷക വ്യക്തിത്വം സ്വര്‍ഗ്ഗീയാരാമത്തില്‍ നിന്നും നമ്മള്‍ക്കായി പ്രാര്‍ത്ഥിക്കവേ ലിസമ്മയുടെ ഒന്നാം ചരമ വാര്‍ഷിക ശുശ്രുഷകളിലേക്കു എല്ലാ സ്‌നേഹിതരെയും വിശ്വാസികളേയും ലിസമ്മയുടെ കുടുംബത്തിന് വേണ്ടി ജോസ് വര്‍ഗ്ഗീസും, മക്കളും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

Church Address: St. George R C Church, 1 Sansome Place, Worcester WR1 1UG.

Car Parking : St. Martins Gate car Parking, Ctiy Walls road, WR1 2BS

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.