1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2017

 

കെ.ജെ.ജോണ്‍ (ബേസ്സി0ഗ്‌സ്റ്റോക്ക്): വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാല വാര്‍ഷിക ധ്യാനം ബേസ്സി0ഗ്‌സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 മാര്‍ച്ച് മാസം 25, 26 തീയതികളില്‍ നടത്തുന്നു. ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയും, ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, റവ.ഫാ.ജീവന്‍ കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്.

പാപബന്ധനങ്ങളില്‍ നിന്ന് വിട്ടുമാറാനും, ദൈവസ്‌നേഹത്തിലേക്ക് മടങ്ങിവന്ന് ആത്മാവില്‍ ആഴപ്പെടുവാനും ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്‌നേഹത്തിലും കൂട്ടായ പ്രാര്‍ത്ഥനയിലും നിലനിര്‍ത്തുവാനും വേണ്ടി ഈ കുടുംബ നവീകരണ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്.
സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )
വേള്‍ഡ് പീസ് മിഷന്‍ ( 0744 849 0550 )
Email: worldpeacemissioncouncil@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.