1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2015

വോക്കിംഗ് കാരുണ്യയുടെ നാല്‍പ്പത്തൊന്നാമത് ധനസഹായം കണ്ണൂര്‍ ജില്ലയില്‍ ആറളം പഞ്ചായത്തില്‍ കീഴ്പള്ളിയില്‍ താമസിക്കുന്ന ലുക്കിമിയ എന്ന മാരക രോഗം ബാധിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി കീഴ്പള്ളി ചാവറ കുര്യാക്കോസ് പള്ളി വികാരി 85,000 രൂപയുടെ ചെക്ക് അനഘയ്ക്ക് കൈമാറി.

നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ജീവിതത്തിലെ സുന്ദര സ്വപ്‌നങ്ങള്‍ തകര്‍ത്ത് ലുക്കിമിയ എന്നാ മാരകമായ രോഗം പതിനാലുവയസുകാരിയായ അനഘയെ കീഴ്‌പ്പെടുത്തുന്നത്. ടാപ്പിംഗ് തൊഴിലാളിയായ അനിലിനും കുടുംബത്തിനും അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

സ്വന്തമായി ഒരു കൂരപോലുമില്ലാത്ത അനിലും കുടുംബവും താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്. അനില്‍ റബര്‍ വെട്ടികിട്ടുന്ന തുച്ചമായ വേദനം കൊണ്ടായിരുന്നു ഈ കുടുംബം നിത്യച്ചിലവുകള്‍ നടത്തിയിരുന്നത്. അങ്ങനെയുള്ള അവസ്ഥയിലാണ് അനഘയെ ഈ മാരക അസുഖം പിടിമുറുക്കുന്നത്. ഈ അവസ്ഥയില്‍ ജീവിതത്തിനു മുന്നില്‍ പകച്ചുനില്കുകയാണ് ഈകുടുംബം. ഇപ്പോള്‍തന്നെ തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ആറു ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവാക്കിക്കഴിഞ്ഞു. നാട്ടുകാരുടെയും പള്ളിക്കരുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സകള്‍ മുന്നോട്ട് കൊണ്ടുപോയത്.

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ് അനഘയ്ക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങിവരുവാനുള്ള ഏക മാര്‍ഗമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അതിനായി ഏകദേശം പതിനഞ്ഞുലക്ഷം രൂപ ചിലവുവരും എന്നാണ് ആശുപത്രി അധികാരികള്‍ അറിയിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ അനിലിനും കുടുംബത്തിനും സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത തുകയാണിത്. എങ്കിലും ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ എന്ന പ്രതിക്ഷയിലാണ് അനിലും കുംബവും.

അനഘയുടെയും കുടുംബത്തിന്റെയും അവസ്ഥ കണ്ട് സന്മനസുള്ള ഒരു യു കെ മലയാളിയാണ് ഈ വിവരം വോകിംഗ് കാരുണ്യയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അനേക്ഷണത്തില്‍അനഘയും കുടുംബവും സഹായം അങ്ങേയറ്റം അര്‍ഹിക്കുന്നു എന്ന് മനസിലാക്കി വോകിംഗ് കാരുണ്യയുടെ നാല്പത്തി ഒന്നാമത് സഹായം ഈ കുരുന്നിന് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.ഈ സംരംഭത്തെ സഹായിച്ചയു.കെ. യിലെ സന്മനസുള്ള

എല്ലാസുഹൃത്തുക്കള്‍ക്കുംവോക്കിംഗ് കാരുണ്യ നന്ദിഅറിയിക്കുന്നു.

വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി.

https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688

http://www.wokingkarunya.co.uk/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.