1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2015

ബോബന്‍ സെബാസ്റ്റ്യന്‍: ഒക്ടോബര്‍ 26 ന് വോക്കിങ്ങില്‍ നടക്കുന്ന ഫസ്റ്റ് റിംഗ് മണിമുഴക്കം ഉദ്ധേശശുദ്ധി കൊണ്ടും ജനപിന്തുണകൊണ്ടും ശ്രദ്ധേയമാകുന്നു. സ്റ്റേജ് ഷോയിലെ മഹാരഥന്‍ എന്നറിയപ്പെടുന്ന കലഭാവാന്‍ മണിയും മലയാളത്തിലെ മികച്ച പന്ത്രണ്ട് കലാപ്രതിഭകളുമായി വോക്കിങ്ങിനെ പുളകം കൊള്ളിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

മറ്റ് സ്റ്റേജ് ഷോകളില്‍ നിന്നും തികച്ചും വത്യസ്തമായി വോക്കിംഗ് കാരുണ്യ മണിമുഴക്കംനിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ ദുരിതം അനുഭവിക്കുന്ന രോഗികള്‍,പാവങ്ങള്‍,അനാഥര്‍ മുതലായവര്‍ക്ക് ഒരു കൈത്താങാകുക എന്ന ലക്ഷ്യത്തോടുകുടിയാണ്. വോക്കിംഗ് കാരുണ്യ ഇതിനോടകം 40 തവണകളായി 23
ലക്ഷത്തില്‍ പരം രൂപ തികച്ചും അര്‍ഹതപ്പെട്ട പാവങ്ങള്ക്കും രോഗികള്‍ക്കുമായി കൈമാറി കഴിഞ്ഞു.

ജീവിതത്തില് കഷ്ടതകള് ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് ഇവിടെ സുഖകരമായ ജീവിതം നയിക്കുന്നതില് യാതൊരു പ്രസക്തിയും ഇല്ലയെന്ന തിരിച്ചറിവില് നിന്നും പ്രജോദനം ഉള്‍ക്കൊണ്ട് ഒരു പറ്റം ചെറുപ്പക്കാര് രൂപം നല്കിയ സംഘടനയാണ് വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. ഇത്തരമൊരു നന്മയുടെ കരം നാട്ടിലെ കഷ്ടപ്പെടുന്ന
ആളുകളിലേക്ക് നീളുമ്പോള് നമ്മളില് പലരും ഇപ്പോഴും കൈകെട്ടി നോക്കി
നില്ക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ സഹോദരങ്ങളെ കണ്ണീരൊപ്പാന്‍ നമുക്ക് കഴിയേണ്ടതില്ലേ?

യു കെയിലെ പ്രവാസി ജീവിതത്തിന്റെ ഊഷ്മളതയില്‍ ജീവിക്കുന്ന ഓരോ മലയാളിക്കും കഷ്ട്ടപാടിന്റെയും വേദനകളുടെയും ഒരു ഭൂതകാലമുണ്ട്. പ്രധാനമായും സാമ്പത്തികം തന്നെയാകണം നമ്മുടെയെല്ലാം ജീവിതത്തെ ഒരുകാലത്ത് ദുരിതത്തില് ആഴ്ത്തിയത്. അതേ സാമ്പത്തിക ബാധ്യത മൂലം ഏറെ ദുരിതങ്ങള് അനുഭവിക്കുന്നവര് ഇന്നും നമ്മുടെ നാട്ടില് നിരവധി പേരുണ്ട്. ഇവരെ സഹായിക്കുവാന് നമുക്ക് ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടെങ്കില് പോലും പലപ്പോഴും നമ്മുടെ കയ്യിലെ ചെറിയ തുകകള്‍ നല്കിയാല്‍ അവരുടെ പ്രശ്‌നങ്ങള്ക്ക് യാതൊരു പരിഹാരവും ഉണ്ടാകില്ല എന്ന ധാരണയില് നമ്മള് ആ മഹത് കര്മ്മത്തില് നിന്നും
പിന്തിരിയാറുണ്ട്. ഈയൊരു സാഹചര്യത്തില് വോക്കിംഗ് കാരുണ്യയുടെ
പ്രസക്തിയേറുകയാണ് .നമ്മുടെ കയ്യിലെ ചെറിയ ചെറിയ തുകകള്‍ കാരുണ്യയിലൂടെ സ്വരൂപിച്ചാല്‍ നല്ലൊരു തുക കണ്ടെത്താന്‍ നമുക്കാകും. പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ അതുതന്നെ.ഓരോ മാസവും കേരളത്തിലെ ഓരോ ജില്ലയെ സഹായം നല്കുന്നതിനായി തിരഞ്ഞെടുക്കുന്നുവെന്നതും സഹായം ആവശ്യമുള്ളവരെ നിങ്ങള്‍ക്ക് നിര്‌ദേശിക്കാമെന്നതും കാരുണ്യയെ കൂടുതല് സുതാര്യവും ജനകീയവുമാക്കുന്നു.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി യു. കെ. യിലെ സുമനസുകളുടെ അകമഴിഞ്ഞ സഹകരണത്തോടുകൂടിയാണ് വോക്കിംഗ് കാരുണ്യയ്ക്ക് ഇത്രയും ജനപ്രിയമാകുവാന്‍ കഴിഞ്ഞത്. യു.കെ. യിലെതന്നെ മലയാളികള്‍ നിര്‍ദേശിച്ച നിരവധി പാവങ്ങള്ക്ക് വോക്കിംഗ് കാരുണ്യ സഹായ ഹസ്തം നല്കിയിട്ടുണ്ട്. വോകിംഗ് കാരുണ്യ ഫസ്റ്റ് റിംഗ് മണിമുഴക്കത്തില്‍ നിങ്ങളും പങ്കാളികളാകുമ്പോള്‍ കേരളത്തിലെ പാവങ്ങളെയും രോഗികളെയുമാണ് നിങ്ങള്‍ സഹായിക്കുന്നത്, സ്വാന്തനമേ കുന്നത്. നിങ്ങള്‍ മുടക്കുന്ന ഓരോ ചില്ലിക്കാശും വേദനിക്കുന്ന രോഗികള്ക്കും പാവങ്ങള്‍ക്കും കണ്ണീരൊപ്പാന്‍ ഉതകും എന്ന് ഞങ്ങള്‍ ഉറപ്പു നല്കുന്നു.വോക്കിംഗ് കാരുണ്യയുടെ ഈ ധനസമാഹരണയജ്ഞത്തില്‍ പങ്കാളികളായി ഈ ഉദ്യമത്തെ വലിയ ഒരു വിജയമാക്കിതീര്‍ക്കുവാന്‍ നിങ്ങള്‍ ഏവരേയും ഒക്ടോബര്‍ 26 ന് വോക്കിങ്ങിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

VENUE
H. G. Wells Conference and Events Cetnre
Church tSreet East
Woking
Surrey
GU21 8EW

PARKING

VICTORIA WAY
WOKING
GU21 8EW

CONTACTS

Boban Sebastian Mob:07846165720

Jain Joseph Mob:07809702654

Siby Jose Mob:07875707504

Diju Sebastian Mob: 07877041297

Abraham Chacko Mob: 07877386513

Joji C Joseph Mob: 07950779654

Jose o Joseph Mob: 07946113369

Jose Devasia Mob:07809380701

Joy Paulose Mob: 07740466011

Sasi Kumar Mob: 07915059455

Saju Joseph Mob:07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.