1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2015

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പത്‌നി ജയന്തി സിരിസേനയും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സിരിസേന പ്രസിഡന്റ് പ്രണ്‍ബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്ന് ചര്‍ച്ച നടത്തും.

ശ്രീലങ്കയിലെ തമിഴ് വംശജരുടെ സ്വയം ഭരണാധികാരം, മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട സമുദ്രാതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താംസിക്കുന്ന തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളാണ് പരിഗണനക്കെടുക്കുന്ന മറ്റൊരു വിഷയം. തമിഴ്‌നാട്ടിലെ വിവിധ ക്യാമ്പുകളിലായി 68,000 ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ആണുള്ളത്.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഒരു പുതിയ തുടക്കം ഇടുകയാണെന്ന് ശ്രീലങ്കന്‍ വക്താവ് പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡനും സംഘവും തിരുപ്പതി ക്ഷേത്രവും ബുദ്ധമത തീര്‍ഥാടന കേന്ദ്രമായ ബോധ ഗയയും സന്ദര്‍ശീക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.