1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

ഷെഫീല്‍ഡ്‌ ക്‌നാനായ കമ്യൂണിറ്റിയുടെ ഒന്നാം വാര്‍ഷികവും പുതുവല്‍സരാഘോഷവും എട്ടാംതിയതി രാവിലെ പത്തു മുതല്‍ വൈകിട്ട്‌ അഞ്ചു വരെ ലെയിന്‍ ടോപ്പ്‌ ഡബ്‌ള്യു.എം.സിയില്‍ നടക്കും. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ വി.പി.തോമസുകുട്ടി മുഖ്യാതിഥി ആയിരിക്കും. സാംസ്‌കാരിക പരിപാടികള്‍, ഗാനമേള, സ്‌നേഹവിരുന്ന്‌ തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രൊഫ. ലത മാക്കില്‍ നയിക്കുന്ന വ്യക്തിത്വ വികസന സെമിനാര്‍ പരിപാടിക്കു മാറ്റുകൂട്ടും. റോതര്‍ഹാം, ചെസ്‌റ്റര്‍ഫീല്‍ഡ്‌, ഡോണ്‍കാസ്‌റ്റര്‍, ഷെഫീല്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ക്‌നാനായക്കാര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സെക്രട്ടറി പി.കെ.ഫിലിപ്പുമായി ബന്ധപ്പെടുക. ഫോണ്‍: 07737766119

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.