1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2017

റോജിമോന്‍ വര്‍ഗീസ്: പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ വില്‍സ്വരാജ് ജൂലൈ 7 വെള്ളിയാഴ്ച ഹോര്‍ഷത്തു പാടുന്നു. വൈകിട്ട് 5 മണിമുതല്‍ മുതല്‍ രാത്രി 10 മണി വരെ , വെസ്റ്റ് സസ്സ്‌ക്‌സിലുള്ള ഹോര്‍ഷത്തെ ഡ്രില്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സിയോണ്‍ രാഗ സന്ധ്യ 2017 അരങ്ങേറുന്നത്. അവരവരുടെ തട്ടകങ്ങളിലും, മറ്റുള്ള ഗാനാലാപന രംഗമണ്ഡപങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള, ഇംഗ്ലണ്ടിലെ വിവിധ ദേശങ്ങളില്‍ വസിക്കുന്ന മലയാളികളുടെ പ്രിയ ഗായികാഗായകരും വില്‍സ്വരാജിനോടൊപ്പം ആന്നേ ദിവസം ഗാനം ആലപിക്കും. ശ്രീ വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള നിസരി ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാകും സംഗീത നിശ അരങ്ങേറുക.പ്രവേശനം തികച്ചും സൗജന്യമായാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്.

വില്‍സ്വരാജ് ഇതിനോടകം സംഘടിപ്പിച്ച സംഗീതസന്ധ്യ യുകെയിലെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി കഴിഞ്ഞു. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകനായ വില്‍സ്വരാജ് യുകെയുടെ മണ്ണിലെത്തിയത്. മലയാളികളുടെ അഭിമാനമായ ഗാനഗന്ധര്‍വ്വന്റെ സംഗീത രീതികളോട് താതാത്മ്യം പ്രാപിക്കുന്ന സ്വരമാധുരിയുമായാണ് വില്‍സ്വരാജ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ഗൃഹാതുരത ഉണര്‍ത്തുന്ന പ്രീയപ്പെട്ട പാട്ടുകള്‍ ലൈവായി കേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരാണുള്ളത്. അത്തരമൊരു അവസരമാണ് ഹോര്‍ഷത്തേക്കു എത്തുന്നത് . നിങ്ങളുടെ പ്രീയപ്പെട്ട പാട്ടുകള്‍ ലൈവായി കേള്‍ക്കാനുള്ള അവസരം സമീപ പ്രദേശങ്ങളിലുള്ള എല്ലാ നല്ലവരായ മലയാളികളും പങ്കെടുത്തു ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റിക്ക് വേണ്ടി ശ്രീ ജോണ്‍സന്‍ ജോണ്‍ അഭ്യര്‍ത്ഥിച്ചു.

വേദിയുടെ വിലാസം:

Drill Hall,
Denne Road,
Horsham.
RH12 1JF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.