1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 28,400 രൂപയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. പവന് 240 രൂപയാണ് വർധിച്ചത്. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. ഒരു ഗ്രാമിന് 3,550 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ (22 ക്യാരറ്റ്) 28,160 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സ്വർണത്തിനു 3,520 രൂപയായിരുന്നു വില.

ആഗോള വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്$1,507.15എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം സ്വര്‍ണത്തിനു$48.46 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു $48,456 ഡോളറുമാണ് വില .

വെള്ളി വിലയില്‍ മാറ്റമില്ല . ഗ്രാമിന് 48.50 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 388രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,500 രൂപയുമാണ് വില. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില.