1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2010

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍  ആരാണെന്ന് കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ ദിനപ്പത്രം സിഡ്‌നി മോണിങ് ഹെറാള്‍ഡ് നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ഇതിഹാസ താരം ഓസ്‌ട്രേലിയക്കാരനായ സര്‍ ഡോണ്‍ ബ്രാഡ്മാനെ പിന്തള്ളി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒന്നാമതെത്തി. വോട്ടെടുപ്പില്‍ പങ്കെടുത്ത 20768 ആരാധകരില്‍ 67 ശതമാനം സച്ചിനെ അനുകൂലിച്ചു. 33 ശതമാനം വോട്ടാണ് ബ്രാഡ്മാന് കിട്ടിയത്.

ടെസ്റ്റ്, ഏകദിന, ട്വന്റി 20 വിഭാഗങ്ങളില്‍ സച്ചിന്‍ പ്രകടിപ്പിക്കുന്ന മികവും 10 മുന്‍നിര ക്രിക്കറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള മികച്ച റെക്കോഡുമാണ് സച്ചിനെ മുന്നിലെത്തിച്ചത്.

ടെസ്റ്റ് ബാറ്റിങ്ങില്‍ 99.94 ശരാശരിയുള്ള ബ്രാഡ്മാന്‍ നാലു രാജ്യങ്ങള്‍ക്കെതിരെയാണ് കളിച്ചിട്ടുള്ളത്. അദ്ദേഹം നേടിയ 7000 റണ്‍സില്‍ അയ്യായിരവും ഇംഗ്ലണ്ടിനെതിരെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ സച്ചിന്‍ പത്ത് രാജ്യങ്ങളില്‍ നി്ന്നുള്ള മികച്ച ബൗളര്‍മാര്‍ക്കെതിരെ കളിച്ചാണ് ടെസ്റ്റില്‍ 50 സെഞ്ച്വറി തികച്ചത്.

ഇത് കൂടാതെ ഏകദിന ക്രിക്കറ്റിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏകദിനത്തിന്റെ ചരിത്രത്തിലെ ഡ്രീം ടീമിനെ തിരഞ്ഞെടുക്കാന്‍ തയ്യാറാക്കിയ 48 പേരുടെ പട്ടികയിലും സച്ചിന്‍ തെണ്ടുല്‍ക്കാര്‍ ഇടം നേടി. വീരേന്ദര്‍ സെവാഗുംഇതില്‍ ഒപ്പമുണ്ട്.

442 ഏകദിന മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 46 സെഞ്ച്വറികളോടെ 17598 റണ്‍സ് നേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ആരാധകര്‍ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുക്കുക. ഇന്ത്യയില്‍ നിന്നും വിക്കറ്റ് കീപ്പറുടെ പട്ടികയില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും ഓള്‍റൗണ്ടറുടെ സ്ഥാനത്ത് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ കപില്‍ ദേവും സ്​പിന്നര്‍മാരുടെ കൂട്ടത്തില്‍ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരും ഓപ്പണറുടെ സ്ഥാനത്തേക്ക് സച്ചിന്‍, സെവാഗ് എന്നിവര്‍ക്കു പുറമെ സൗരവ് ഗാംഗുലിയും സ്ഥാനം കണ്ടെത്തി. അന്തിമ ഇലവനെ ജനവരി അഞ്ചിന് പ്രഖ്യാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.