1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

കെ.ജെ.ജോണ്‍ (ഹൂസ്റ്റണ്‍): ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ 2017 ആഗസ്റ്റ് മാസം ഇരുപത്തിയാറാം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ( 1610 O’Day Rd, Pearland, TX 77581 ) ദേവാലയത്തില്‍ വച്ച് ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.

പരമസ്‌നേഹത്തിന്റെ ദൈവാനുഭവ ശാസ്ത്രം പണ്ഡിതരുടെ ചിന്തകളെപോലും അതിശയിപ്പിക്കുന്ന ഉള്‍ക്കാഴ്ചകൊണ്ടും ലാളിത്യം കൊണ്ടും അനുഭവ പാഠങ്ങള്‍ കൊണ്ടും സമ്പന്നമാക്കി സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ജീവിത സ്പര്‍ശിയായ ധ്യാന ചിന്തകള്‍, അനേക കുടുംബങ്ങള്‍ക്ക് തിരിച്ചറിവിലേക്കും, സമാധാനത്തിലേക്കും, ദൈവകൃപയുടെ ആഴങ്ങളിലേക്കും കടക്കാന്‍ പ്രേരണയും പ്രത്യാശയും നല്‍കുന്നു.ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും നേടണമെന്നും വികാരി റവ: ഫാ: റൂബന്‍ ജെ താന്നിക്കല്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. റൂബന്‍ ജെ താന്നിക്കല്‍ : 267 616 2951
സണ്ണി സ്റ്റീഫന്‍:( US ): 516 787 9801

email: worldpeacemissioncouncil@gmail.com

www.worldpeacemission.net
www.stmaryspearland.org

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.