1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2010

സബിത ജയരാജ് ഭര്‍ത്താവ് ജയരാജ് സംവിധാനം ചെയ്യുന്ന പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയില്‍ അരങ്ങേറുന്നു. ജയറാമാണ് പകര്‍ന്നാട്ടത്തിലെ നായകന്‍.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറയുന്ന സിനിമയില്‍ പരിസ്ഥിതിയും രാഷ്ട്രീയവും ഒരുപോലെ വിഷയമാകുന്നുണ്ട്. ജയരാജിന്റെ ലൌഡ് സ്പീക്കര്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് സബിത. കൂടാതെ ഓഫ് ദ പീപ്പിള്‍, ഗുല്‍മോഹര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ബിഗ് സ്ക്രീനില്‍ എത്തിയിട്ടുമുണ്ട്.

ഭര്‍ത്താവ് ജയരാജ് സംവിധായകനും തിരക്കഥാകൃത്തുമായതു മാത്രമല്ല സബിതക്ക് ചലച്ചിത്ര ലോകവുമായുളള പരിചയം. കണ്ണകി എന്ന ചിത്രത്തിലെ വസ്ത്രാല ങ്കാരത്തിനു സംസ്ഥാന അവാര്‍ഡുവരെ വാങ്ങിക്കൂട്ടിയ മിടുക്കിയാണ് സബിത. എന്നാല്‍ ഇനി വസ്താലങ്കാരത്തോടു വിടപറഞ്ഞ് അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് സബിതയുടെ തീരുമാനം. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സബിത.

പകര്‍ന്നാട്ടത്തിന്റെ തിരക്കഥയും ജയരാജാണ് നിര്‍വഹിച്ചത്. പയ്യന്നൂരിലായിരുന്നു ഷൂട്ടിങ്. എന്‍ഡോസള്‍ഫാന്‍ പ്രദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ സര്‍ക്കാരിലും സമൂഹത്തിലും എത്തിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്ന് ജയരാജ് പറഞ്ഞു. ജീവിതങ്ങള്‍ പരസ്പരം മാറി പ്പോകുന്ന അവസ്ഥയാണ് പകര്‍ന്നാട്ടത്തിലൂടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പ്രദേശം പശ്ചാത്തലമാക്കി രണ്ട് വര്‍ഷമായി മനസിലുള്ള കഥയാണ് പകര്‍ന്നാട്ടം. ആര്‍ട്ട് സിനിമ എന്ന രീതിലെടുക്കാതെ സമൂഹം കണ്ടിരിക്കേണ്ട സിനിമയാണിതെന്നും സബിത പറഞ്ഞു. 13 ദിവസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞു. ഷൂട്ടിങ് സമയത്ത് ഭാര്യ ഭര്‍ത്താക്കന്‍മാരല്ലായിരുന്നെന്നും നടിയും സംവിധായകനുമായിരുന്നെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിനു മുമ്പില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു.

നായിക നടികള്‍ വരെ വിവാഹത്തിനുശേഷം അഭിനയത്തോട് വിട പറയുന്ന ഇക്കാലത്ത് രണ്ടു കുട്ടികളുടെ അമ്മയായ സബിത നായികാ വേഷത്തില്‍ അഭിനയിച്ച് വ്യത്യസ്തയാവുകയാണ്. ഇതിനു മുമ്പ് മലയാളത്തില്‍ സംവിധായകന്‍ ഐവി ശശിയാണ് ഭാര്യയെ നായികയാക്കി സിനിമ ചെയ്തിട്ടുള്ളത്. പകര്‍ന്നാട്ടം ജനുവരി അവസാനത്തോടെ റിലീസ് ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.