1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2017

ജോസ് പുത്തന്‍കളം: സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമൂഹം.സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ കൃയാത്മകമായ ചര്‍ച്ചയ്ക്കു വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ച വേദിയായ ‘ക്‌നാനായ ദര്‍ശന്‍’ പുതുചരിത്രമെഴുതി.നൂറ്റാണ്ടുകളായി കാത്തു പരിപാലിക്കുന്ന സഭാസമുദായ സ്‌നേഹങ്ങള്‍ മുറുകെ പിടിച്ചു സമുദായ തനിമ നിലനിറുത്തുവാനും വരും തലമുറയ്ക്ക് മാര്‍ഗ്ഗ ദീപമാകുവാനും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്നു’ ക്‌നാനായ ദര്‍ശന്‍’.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമുദായാംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്തു അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ കൃയാത്മകമായിരുന്നു. യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ‘ക്‌നാനായ ദര്‍ശന്‍’ എന്ന നാമത്തില്‍ തുറന്ന സംവാദം നടത്തപ്പെടുന്നത്. പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ ദര്‍ശന്‍ സംവാദത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പ്പുര മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മുന്‍ പ്രസിഡന്റുമാരായ ലെവി പടപ്പുരയ്ക്കല്‍, ബെന്നി മാവേലി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.