1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2011


ബര്‍മിംഗ്‌ഹാം സറ്റണ്‍ കോള്‍ഡ്‌ഫീല്‍ഡ്‌ മലയാളികളുടെ എക്കാലത്തേയും സ്വപ്‌നമായിരുന്ന സ്വന്തം സംഘടന ഡിസംബര്‍ 30ന്‌ സഫലീകരിക്കപ്പെട്ടു. സറ്റണ്‍ കോള്‍ഡ്‌ഫീല്‍ഡ്‌ വൈല്‍ഡ്‌ ഗ്രീന്‍ കമ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ ജോസഫ്‌ ചേന്നാട്‌ വിളക്കു തെളിച്ചും ക്രിസ്‌മസ്‌ കേക്കു മുറിച്ചും പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

കുട്ടികളേയും മുതിര്‍ന്നവരേയും ഏറെ രസിപ്പിച്ച മാജിക്‌ ഷോ ഉള്‍പ്പെടെയുള്ള കലാപരിപാടികളും മല്‍സരങ്ങളും ഇതോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ടു. മനോജ്‌ എബ്രഹാം, ബാബു തോട്ടം, ജോബി ഫിലിപ്പ്‌, ജോജി ജോസഫ്‌, ഗിരീഷ്‌ ഫിലിപ്പ്‌, ലാന്‍സ്‌ സൈമണ്‍, സജി ജോണ്‍, ജെറി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.