1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2016

അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡില്‍ വി തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക്. സാല്‍ഫോര്‍ഡ് രൂപതയിലെ സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള സീറോ മലബാര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം ജൂലൈ 3 ഞായറാഴ്ച ഉച്ച തിരിഞ്ഞു ദുക്‌റാന തിരുന്നാള്‍ സമുചിതം ആഘോഷിക്കുന്നു. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & പോള്‍ ദേവാലയത്തില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞു ആഘോഷമായ തിരുന്നാള്‍ പാട്ട് കുര്‍ബാനക്ക് തുടക്കമാകും. ഫാ. പ്രിന്‍സ് തുമ്പിയാംകുഴിയില്‍, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയ വൈദികര്‍ മുഖ്യ കാര്‍മ്മികരായി ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് ശേഷം പൊന്നിന്‍ വെള്ളി കുരിശുകളും കൊടികളും ഏന്തി, വാദ്യമേളങ്ങളുടെ അകമ്പടിയോടെയും വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞു, വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം എന്നിവ ഉണ്ടായിരിക്കും.

ദേവാലയ ശുശ്രൂഷകള്‍ക്ക് ശേഷം സെന്റ്. ജെയിംസ് ചര്‍ച്ചു ഹാളില്‍ വച്ചു കുട്ടികളുടെ മതബോധനത്തിന്റെ വാര്‍ഷികവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. തുടര്‍ന്ന് മതബോധന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സാഹോദര്യമുണര്‍ത്തുന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ക്ക് സമാപിക്കും,

തിരുന്നാള്‍ ആഘോഷങ്ങളിലും മതബോധന വാര്‍ഷികാഘോഷങ്ങളിലും പങ്കു ചേര്‍ന്നു വി. തോമാശ്ലീഹായുടെ യേശുമാര്‍ഗ്ഗത്തിന്റെ ദിവ്യാനുഭവം സ്വായത്തമാക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജു സെബാസ്‌ററ്യന്‍: 07828300829
ജിജി എബ്രഹാം: 07584038423

വിലാസം:

സെന്റ് പീറ്റര്‍ & പോള്‍ ദേവാലയം

പാര്‍ക്ക് റോഡ്, M68JR

പരിപാടി നടക്കുന്ന ഹാള്‍:

ST. JAMES CHURCH HALL

VICARAGE CLOSE

M68 EJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.