1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

സിബി തോട്ടുകടവില്‍

ബാസല്‍ : സീറോ മലബാര്‍ സഭ അല്‍മായ കമ്മിഷന്റെ അല്‍മായ സമ്മേളനത്തിന് സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിനു വൈകുന്നേരം നാലിന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷമാണ് സമ്മേളനം. ഇതോടനുബന്ധിച്ച് സീറോമലബാര്‍ ലെയ്റ്റിസെന്ററും ഉദ്ഘാടനം ചെയ്യും.

ഇതാദ്യമായാണ് ബാസലില്‍ വിപുലമായ അല്മായ സമ്മേളനം നടത്തുന്നത്. സമ്മേളനത്തില്‍ അല്മായ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ബാസല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കമ്മ്യുണിറ്റി പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.വിന്‍സന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, പാരിഷ്‌കമ്മിറ്റി സെക്രട്ടറി ഗീവര്‍ഗീസ് കിഴക്കേടത്ത്, സിബി തോട്ടുകടവില്‍സ മാത്യു കുരീക്കല്‍, ഡേവിഡ് വെള്ളാറയ്ക്കല്‍, വര്‍ഗീസ് തിരുതനത്തില്‍ എന്നിവര്‍ നേതൃത്വം നല്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.