1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2017

ഫിലിപ്പ് കണ്ടോത്ത്: ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌നേഹത്തിന്റെയും പങ്ക് വയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷ പിറവിത്തിരുന്നാളിനായി എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്ക ധ്യാനം പ്രശസ്ത ധ്യാന ഗുരുവും സഭാ പണ്ഡിതനുമായ ബഹു. അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ ബഹു. ജോസ് പൂവാനി കുന്നേലച്ചനും ടോണി പഴകുളം അച്ചനും ഉണ്ടായിരിക്കും.

താഴെ പറയും വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്:

ഡിസംബര്‍ 1 , കാര്‍ഡിഫ് വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ
ഡിസംബര്‍ 1 , ബാത് വൈകുന്നേരം 5 മുതല്‍ 10 വരെ
ഡിസംബര്‍ 2 , ബാത്ത്, രാവിലെ 11 മുതല്‍ രാത്രി 10 വരെ
ഡിസംബര്‍ 2 , ഗ്ലോസ്റ്റര്‍, രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് അഞ്ചര വരെ
ഡിസംബര്‍ 8 , വെസ്റ്റേണ്‍ സൂപ്പര്‍മേയര്‍, രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചര വരെ
ഡിസംബര്‍ 9 , ടോണ്ടന്‍ , രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് 6 വരെ
ഡിസംബര്‍ 10 , ടോണ്ടന്‍ , ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി 8 വരെ
ഡിസംബര്‍ 15 , ബ്രിസ്റ്റോള്‍, വൈകീട്ട് 5 മുതല്‍ 9 വരെ
ഡിസംബര്‍ 16 , ബ്രിസ്റ്റോള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ
ഡിസംബര്‍ 17 , യോവില്‍, ഉച്ചക്ക് പന്ത്രണ്ടര മുതല്‍ രാത്രി 8 വരെ

മുകളില്‍ പറഞ്ഞ ദിവസങ്ങളിലല്ലാതെ കലമറ്റത്തച്ചന്റെ ധ്യാനം ആഗ്രഹിക്കുന്നുവെങ്കില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തുമായി ബന്ധപ്പെടുക. (07703063836) ധ്യാനത്തിനൊപ്പം കുമ്പസാര സൗകര്യമുണ്ടായിരിക്കും. ലോകരക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാന്‍ ഒരുങ്ങുന്ന ഈ സമയത്ത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ മറിയം നമുക്ക് മാതൃകയാണ്. മറിയത്തെ പോലെ വചനമാകുന്ന ദൈവവചനത്തെ ലോകത്തിനു മുന്നില്‍ പറയുവാനുള്ള ദൈവകൃപ ക്രിസ്തുമസ് ഒരുക്കധ്യാനത്തിലൂടെ നമ്മള്‍ക്ക് നേടിയെടുക്കാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും ദൈവസന്നിധിയിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.