1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.

ഇന്‍കം ടാക്‌സ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍.മോഹനന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. മോഹന്‍ലാലിന്റെ കൊച്ചിയിലുള്ള വിസ്മയാ ലാബിലും റെയ്ഡ് നടക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നും ആനക്കൊമ്പുകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈസന്‍സുണ്ടെങ്കില്‍ ഇവ കൈവശം വെയ്ക്കാമെന്നും അല്ലാത്ത പക്ഷം കൊമ്പുകള്‍ വനംവകുപ്പിന് കൈമാറണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

താരങ്ങള്‍ വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് റെയ്ഡ് നടക്കുന്നത്. സിനിമയില്‍നിന്നും പരസ്യചിത്രങ്ങളില്‍നിന്നും ലഭിച്ച പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാത്തതാണ് പരാതിയ്ക്കുള്ള കാരണം.

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമായി എണ്‍പതോളം ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിലായുള്ള റെയ്ഡില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ മൂന്നു മാസമായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു താരങ്ങള്‍.

മറ്റു മേഖലയില്‍നിന്നും ഇവര്‍ക്കുള്ള വരുമാനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം ചലച്ചിത്രനിര്‍മ്മാതാവും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവൂര്‍,  മമ്മൂട്ടിയു
ടെ പ്രൈവറ്റ് സെക്രട്ടറി ആന്റോ ജോസഫ് എന്നിവരുടെ കൊച്ചിയിലെ വസതികളില്‍ റെയ്ഡ് നടക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്ഥിരം നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. ഇദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.