1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2017

ബേസില്‍ ആലുക്കല്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ സെപ്തംബര്‍ 16,17 തിയതികളില്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി.മലങ്കര യാക്കോബായ സുറിയാനി സഭയിലെ മുതിര്‍ന്ന മെത്രോപ്പോലീഞ്ഞ അഭി.ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി തുടക്കം മുതല്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.സെപ്തംബര്‍ 16 ശനിയാഴ്ച വൈകീട്ട് ഇടവക വികാരി ഫാ എബിന്‍ ഊന്നുകല്ലിങ്കലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ അഭി.മെത്രോപ്പോലീത്തയ്ക്ക് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.അതേ തുടര്‍ന്ന് കൊടിയേറ്റ്,സന്ധ്യനമസ്‌കാരം,ഭക്ത സംഘടനകളുടെ വാര്‍ഷികം,ഇടവകയിലെ വനിതാ സമാജ അംഗങ്ങള്‍ തയ്യാറാക്കിയ സദ്യ എന്നിവയും ഉണ്ടായിരുന്നു.

സെപ്തംബര്‍ 17 ഞായറാഴ്ച അഭി.തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.അതിന് ശേഷം നെയ്യപ്പ നേര്‍ച്ച,പൊന്‍ കുരിശ്,മുത്തുക്കുട,കൊടി,ചെണ്ടമേളം എന്നിവയാല്‍ വര്‍ണ്ണ ശബളമായ പ്രദക്ഷിണം,ആശിര്‍വാദം,നേര്‍ച്ച സദ്യ,ലേലം എന്നിവയും ക്രമീകരിച്ചിരുന്നു.ചടങ്ങുകള്‍ക്ക് ഒടുവില്‍ അഭി.മെത്രോപ്പോലീഞ്ഞ കൊടി താഴ്ത്തിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.ഈ പ്രദേശത്തുള്ള എല്ലാ വിശ്വാസികളും ഭക്ത്യാദരപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.