1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെവന്‍സ് ക്ലബ് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ റമ്മി, ലേലം ചീട്ടുകളി മത്സരങ്ങള്‍ ഈ വരുന്ന ശനി, ഞായര്‍ (29, 30/4/2017) തീയ്യതികളില്‍ മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലില്‍ വച്ച് നടക്കും. ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാഞ്ചസ്റ്ററിലെ ഒരു കൂട്ടം മലയാളി സഹൃത്തുക്കളുടെ കൂട്ടായ്മയായ സെവന്‍സ്, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാളി സമൂഹത്തിന് മാതൃകയായി സൗഹാര്‍ദ്ദത്തിന്റെ ഒരു പുത്തന്‍ ചരിത്രം രചിച്ച് മുന്നേറുന്ന ഒരു പ്രസ്ഥാനമാണ്.

സെവന്‍സിന് ഒരു ഭരണഘടനയോ, ഓദ്യോഗിക ഭാരവാഹികളോ ഇല്ല. എന്നിരുന്നാലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും, സാമൂഹികമായ മറ്റ് പ്രവര്‍ത്തനങ്ങളിലും പൊതുസമൂഹത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഈ സൗഹൃദ കൂട്ടായ്മയുടെ രണ്ടാമത് ചീട്ടുകളി മത്സരങ്ങളാണ് നടക്കാന്‍ പോകുന്നത്.മത്സരത്തില്‍ പങ്കെടുക്കന്നവര്‍ക്ക് മാനസിക ഉല്ലാസത്തിന് വേണ്ട
എല്ലാവിധ സൗകര്യങ്ങളും സെവന്‍സ് ക്ലബ്ബ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കികഴിഞ്ഞു.

സ്വദേറുന്ന രുചികരമായ ഭക്ഷണങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങള്‍ക്ക് കളികള്‍ക്കിടയില്‍ വിശ്രമം ആവശ്യമെങ്കില്‍ 4 സ്റ്റാര്‍ സൗകര്യത്തോടുകൂടിയ താമസ സൗകര്യം തികച്ചും സൗജ്യനമായിട്ടാണ് സെവന്‍സ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ 13 ല്‍ പരം സെവന്‍സ് ടീം മത്സരാര്‍ത്ഥികളുടെ ന്യായമായ ഏതൊരാവശ്യവും നിറവേറ്റി തരാന്‍ സേവനതല്പരരായി കാത്തിരിക്കുന്നു.

നിങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റിയ രണ്ട് ദിവസങ്ങള്‍ സെവന്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ വരിക മത്സര ബുദ്ധിയോടെ കളിക്കുക സമ്മാനങ്ങള്‍ നേടുക. ഒരൊറ്റ ചിട്ട് മതി നിങ്ങളുടെ കളിയുടെ ഗതിമാറ്റാന്‍. റമ്മി മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ടും, രണ്ടാം സമ്മാനം 251 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട് എന്നിങ്ങനെയും

ലേലം മത്സര വിജയിക്ക് ലോ ആന്റ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 401 പൗണ്ടും, രണ്ടാം സമ്മാനം 201 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടുമാണ് വിജയികള്‍ക്ക് ലഭിക്കുക. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ട്രിനിറ്റി ഇന്റീരിയേഴ്‌സ്, റൈറ്റ്‌ ്രൈപസ് പാവിംഗ് ലിമിറ്റഡ്, കോറിന്‍ന്തിയന്‍സ് ഗാരേജ് ബ്ലാക്പൂള്‍, ഫസ്റ്റ് റിംഗ് ഓണ്‍ലൈന്‍ ട്യൂഷന്‍, കലവറ കാറ്ററിംഗ്, ഒയാസിസ് ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങളാണ്.

ചീട്ടുകളി മത്സരത്തെ സംബന്ധിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. രജിസ്‌ട്രേഷന്‍ 29 ശനി രാവിലെ 10 മണിക്ക് തുടങ്ങുന്നു. രാവിലെ പതിനൊന്നു മണി വരെ. ഇഛങജഘകങഋചഠഛഞഥ ഘകഏഒഠ ആഞഋഅഗ എഅടഠ ഉണ്ടായിരിക്കുംആദ്യം ലേലം മത്സരങ്ങളും തുടര്‍ന്ന് റമ്മി മത്സരങ്ങളുമായിരിക്കും. മത്സരങ്ങളെ സംബന്ധിച്ചുള്ള പൊതുവായ നിബന്ധനകള്‍, വിവരങ്ങള്‍ അന്നേ ദിവസം അറിയിക്കുന്നതായിരിക്കും.

രജിസ്‌ട്രേഷന്‍ ഫീസ്:

ലേലം ടീം 30 പൗണ്ട്

റമ്മി സിംഗിള്‍ 25 പൗണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബഡപ്പെടുക:

സാബു ചാക്കോ 07853302858

ബിജു.പി.മാണി 07732924277

സനല്‍ ജോണ്‍ 07929025238

വേദിയുടെ വിലാസം:

BRITANIA COUNTRY HOUSE HOTEL,

PALATINE RD,

MANCHESTER,

M20 2WG.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.