1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2018

Thomas K Antony: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ന് ക്രിസ്റ്റീന കൂപ്പര്‍ വചന സന്ദേശം നല്‍കും. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ാംതിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ . പാമേഴ്‌സ് ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ്മുറികളില്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കും വേണ്ടി ക്രമികരിച്ചിരിക്കുന്നു.

മോണ്‍സിത്തുര്‍ ഓബെര്‍ട്ട് കാര്‍വാലോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന കണ്‍വെന്‍ഷനില്‍ ഗുഡ് ന്യൂസ് മാഗസിന്‍ ചീഫ് എഡിറ്ററും പ്രശസ്ത വചന പ്രഘോഷകനുമമായ ക്രിസ്റ്റീന കുപ്പറും ഫുള്‍ ടൈം വചന ശുശ്രൂഷകയുമായ മിലി തോമസും വചന ശുശ്രൂഷകള്‍ നയിയ്ക്കും.

ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവ സ്തുതി ആരാധന , സ്പിരിച്ച്വല്‍ ഷെയറിങ്ങ്, കുമ്പസാരം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ നയിയ്ക്കുന്ന പ്രത്യേക ശുശ്രൂഷ ഒരുക്കിയിട്ടുണ്ട് .

തിരുസഭയ്ക്ക് വേണ്ടി പ്രത്യേകമായി ജപമാല റാണിയും തിരുസഭയുടെ മാതാവുമായ പരിശുദ്ധ കന്യകാമറിയത്തോട് മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നതായിരിക്കും

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

6, ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍,ലണ്ടന്‍, N13 5TY

സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ; തോമസ് ; 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.